മെസ്സി,നെയ്മർ,എംബപ്പേ എന്നിവരെ ഹാപ്പിയാക്കണം : ഗാൾട്ടിയർ
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ വമ്പൻമാരായ പിഎസ്ജി കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. ഇസ്രായേലി ക്ലബ്ബായ മക്കാബി ഹൈഫയാണ് പിഎസ്ജിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് പിഎസ്ജിയുടെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം നടക്കുക. ആദ്യ മത്സരത്തിൽ ഒന്നിനെതിരെ 3 ഗോളുകൾക്ക് മക്കാബി ഹൈഫയെ പരാജയപ്പെടുത്താൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.
ഏതായാലും ഈ മത്സരത്തിനു മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ പിഎസ്ജി പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് മെസ്സി,നെയ്മർ,എംബപ്പേ എന്നിവരെ ഹാപ്പിയാക്കലാണ് തന്റെ ലക്ഷ്യമെന്നാണ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്. അത്തരത്തിലുള്ള ഒരു ഫോർമേഷൻ കണ്ടെത്തുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.ഗാൾട്ടിയറുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) October 25, 2022
” ഞങ്ങളുടെ മുന്നേറ്റ നിരയിലെ മൂന്ന് താരങ്ങളെയും മികച്ച രൂപത്തിൽ ഉപയോഗിക്കുന്ന കാര്യത്തിൽ ഒരു റിഫ്ലക്ഷൻ ഉണ്ട് എന്നുള്ളത് ശരിയാണ്. ഞങ്ങൾക്ക് മൂന്ന് ലോകോത്തര താരങ്ങളാണ് ഉള്ളത്.ഏതൊരു പരിശീലകനും കൊതിക്കുന്ന താരങ്ങളാണ് ഇവർ.അവരെ ഏറ്റവും മികച്ച രൂപത്തിൽ ഉപയോഗിക്കലാണ് എന്റെ കടമ. അവർ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കിൽ അവർ ഹാപ്പി ആയിരിക്കണം. അവർ ഹാപ്പി ആവണമെങ്കിൽ അവർക്ക് ശരിയായ രീതിയിൽ കളിക്കാനുള്ള അവസരം ലഭിക്കണം. അതാണ് ഞാൻ തേടുന്നത് ” ഗാൾട്ടിയർ പറഞ്ഞു.
തനിക്ക് പിഎസ്ജിയിൽ വേണ്ടത്ര സ്വാതന്ത്ര്യമില്ല എന്നുള്ള പരാതി കിലിയൻ എംബപ്പേ പരസ്യമായി അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗാൾട്ടിയർ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുള്ളത്.