മെസ്സിക്ക് സംഭവിച്ചതിൽ നാണക്കേട് തോന്നുന്നു: ലിസറാസു
സൂപ്പർ താരം ലയണൽ മെസ്സിയെ വളരെ മോശം രീതിയിലാണ് ഇതുവരെ പിഎസ്ജി ആരാധകർ ട്രീറ്റ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ മത്സരത്തിലും പിഎസ്ജി ആരാധകർ മെസ്സിയെ കൂവി വിളിച്ചിരുന്നു.ഇതിനെതിരെ വ്യാപകമായ വിമർശനങ്ങൾ ഇപ്പോൾ ഫുട്ബോൾ ലോകത്ത് നിന്ന് തന്നെ ഉയരുന്നുണ്ട്. ഈ സീസണിന് ശേഷം പിഎസ്ജി വിടാനുള്ള തീരുമാനം മെസ്സി എടുത്തു കഴിഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ മറ്റൊരു ഫ്രഞ്ച് ഇതിഹാസം കൂടി ലയണൽ മെസ്സിക്ക് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്.പിഎസ്ജി ആരാധകർ ലയണൽ മെസ്സിയെ ട്രീറ്റ് ചെയ്ത രീതിയിൽ തനിക്ക് നാണക്കേട് തോന്നുന്നു എന്നാണ് ലിസറാസു പറഞ്ഞിട്ടുള്ളത്. പ്രശ്നം താരങ്ങൾക്കല്ലെന്നും മറിച്ച് പിഎസ്ജിക്കാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ലിസറാസുവിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— GOAL France 🇫🇷 (@GoalFrance) May 15, 2023
“പിഎസ്ജി ആരാധകർ ലയണൽ മെസ്സിയെ ട്രീറ്റ് ചെയ്ത രീതിയിൽ എനിക്ക് വളരെയധികം നാണക്കേട് തോന്നുന്നു.മെസ്സിയെ സംബന്ധിച്ചിടത്തോളം ഇത് ഒരിക്കലും മോശം സീസൺ അല്ല.ഫ്രഞ്ച് ലീഗിൽ മാത്രമായി 15 ഗോളുകളും 15 അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.വേൾഡ് കപ്പിന് ശേഷം അദ്ദേഹത്തിന്റെ പ്രകടനം മങ്ങി എന്നത് ശരിയാണ്. പക്ഷേ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളെ കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്.ഒരു സാധാരണക്കാരത്തെ ട്രീറ്റ് ചെയ്യുന്ന പോലെ നാം ഒരിക്കലും അദ്ദേഹത്തെ ട്രീറ്റ് ചെയ്യരുത്.മെസ്സിയൊരിക്കലും ഒരു സാധാരണ താരമല്ല.എംബപ്പേയെ മാറ്റിനിർത്തിയാൽ മറ്റെല്ലാ താരങ്ങളും ക്ലബ്ബിനകത്ത് മോശമാവുകയാണ് ചെയ്തിട്ടുള്ളത്.അപ്പോൾ താരങ്ങൾക്കല്ല പ്രശ്നം.ക്ലബ്ബിന്റെ ഘടനക്കാണ് ” ഇതാണ് ലിസറാസു പറഞ്ഞിട്ടുള്ളത്.
ഫ്രഞ്ച് ലീഗിൽ ഒന്നാം സ്ഥാനത്തുള്ള പിഎസ്ജി ഏറെക്കുറെ കിരീടത്തിലേക്ക് അടുത്തുകഴിഞ്ഞു. ഇനി 3 മത്സരങ്ങൾ മാത്രമാണ് പിഎസ്ജിക്ക് അവശേഷിക്കുന്നത്.അതിനുശേഷം മെസ്സി പാരിസിനോട് വിട പറയും.