മെസ്സിക്കും നെയ്മർക്കും പിഴച്ചു,പെനാൽറ്റി എടുക്കാൻ ആഗ്രഹിച്ച് എംബപ്പേ?

കഴിഞ്ഞ റയലിനെതിരെയുള്ള യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പിഎസ്ജിക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി സൂപ്പർ താരം ലയണൽ മെസ്സിയായിരുന്നു എടുത്തിരുന്നത്.എന്നാൽ മെസ്സി പെനാൽറ്റി പാഴാക്കുകയായിരുന്നു. മെസ്സിയുടെ പെനാൽറ്റി റയൽ ഗോൾകീപ്പറായ കോർട്ടുവ തടഞ്ഞിടുകയായിരുന്നു.

അതിനുശേഷം ലീഗ് വണ്ണിൽ നടന്ന നാന്റെസിനെതിരെയുള്ള മത്സരത്തിൽ പിഎസ്ജിക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി സൂപ്പർതാരം നെയ്മർ ജൂനിയറായിരുന്നു എടുത്തിരുന്നത്. താരവും പെനാൽറ്റി പാഴാക്കുകയായിരുന്നു. നെയ്മറുടെ ദുർബലമായ പെനാൽറ്റി നാന്റെസ് ഗോൾകീപ്പർ കൈപിടിയിൽ ഒതുക്കുകയായിരുന്നു.

പിഎസ്ജിയെ സംബന്ധിച്ചിടത്തോളം ഈ സീസണിൽ പെനാൽറ്റി ലക്ഷം കാണുന്നതിൽ മോശം കണക്കുകളാണ് ഉള്ളത്.അതായത് 70 ശതമാനം പെനാൽറ്റികൾ മാത്രമാണ് പിഎസ്ജിക്ക് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞിട്ടുള്ളത്.ഈ സീസണിൽ ആകെ ലഭിച്ച പെനാൽറ്റികളിൽ ഏഴെണ്ണമാണ് പിഎസ്ജി ലക്ഷ്യം കണ്ടിരിക്കുന്നത്. യൂറോപ്പിലെ കുറഞ്ഞ ശതമാനങ്ങളിൽ ഒന്നാണിത്.

ഈ സീസണിൽ 3 പെനാൽറ്റികൾ ലക്ഷ്യം കാണാൻ എംബപ്പേക്ക് സാധിച്ചിട്ടുണ്ട്. മെസ്സി 2 പെനാൽറ്റികൾ ലക്ഷ്യം കണ്ടപ്പോൾ നെയ്മർ ഒരു പെനാൽറ്റിയാണ് ഗോളാക്കി മാറ്റിയിട്ടുള്ളത്.

ഇപ്പോഴിതാ പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെ ഒരു റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്.അതായത് മെസ്സി,നെയ്മർ എന്നിവർ എടുക്കുന്ന പെനാൽറ്റി കൂടി എംബപ്പേ എടുക്കാൻ ആഗ്രഹിക്കുന്നുണ്ട് എന്നാണ് ഇവരുടെ കണ്ടെത്തൽ. പക്ഷേ നിലവിൽ പിഎസ്ജിയിൽ ഈ മൂന്നു പേരും മാറി മാറിയാണ് പെനാൽറ്റികൾ എടുക്കാറുള്ളത്. ഇനി ഇതിലെന്തെങ്കിലും മാറ്റം പിഎസ്ജി വരുത്തുമോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *