മെന്റാലിറ്റി മാറണം : പിഎസ്ജിക്കെതിരെ വലിയ വിമർശനവുമായി ലിസറാസു
കഴിഞ്ഞ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.ട്രോയസിനെയായിരുന്നു പിഎസ്ജി പരാജയപ്പെടുത്തിയിരുന്നത്.എന്നാൽ ആ മത്സരത്തിൽ 3 ഗോളുകൾ പിഎസ്ജിക്ക് വഴങ്ങേണ്ടി വന്നിരുന്നു.ടീമിന്റെ ഈ ഡിഫൻസീവ് പ്രശ്നങ്ങൾ ഉടനെ ശരിയാക്കണം എന്നുള്ളത് പിഎസ്ജിയുടെ പരിശീലകനായ ഗാൾട്ടിയർ പരസ്യമായി പറയുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ മുൻ ഫ്രഞ്ച് താരമായ ബിക്സെന്റെ ലിസറാസു ഇതിനെതിരെ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്.അതായത് ഡിഫന്റ് ചെയ്യുന്ന കാര്യത്തിൽ ടീമിന്റെ മെന്റാലിറ്റി മോശമാണെന്നും അത് മാറേണ്ടതുണ്ട് എന്നുമാണ് ലിസറാസു പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ടെലിഫൂട്ട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Former World Cup Winner Analyzes the One Major Issue That Could Hold PSG Back in the Champions League https://t.co/YX022hbzAG
— PSG Talk (@PSGTalk) October 31, 2022
” യഥാർത്ഥത്തിൽ ടീമിന്റെ പ്രശ്നം എന്നുള്ളത് മെന്റാലിറ്റി തന്നെയാണ്.ഡിഫന്റ് ചെയ്യുന്ന കാര്യത്തിൽ ടീമിന്റെ മെന്റാലിറ്റി മാറേണ്ടതുണ്ട്. അക്കാര്യത്തിൽ അവർക്ക് യാതൊരുവിധ അച്ചടക്കവുമില്ല. പന്ത് നഷ്ടപ്പെടുത്തി കഴിഞ്ഞാൽ അത് തിരിച്ചു പിടിക്കാനുള്ള മെന്റാലിറ്റിയിൽ വിത്യാസം വരണം.സെറ്റ് പീസുകളിലും അവർക്ക് യാതൊരു വിധ ശ്രദ്ധയുമില്ല ” ലിസറാസു പറഞ്ഞു.
അവസാനമായി കളിച്ച രണ്ടു മത്സരങ്ങളിൽ നിന്ന് 5 ഗോളുകൾ പിഎസ്ജി വഴങ്ങിയിരുന്നു.ഇത് പിഎസ്ജിക്ക് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.ഇനി ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ പിഎസ്ജിയുടെ എതിരാളികൾ യുവന്റസാണ്.ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യണമെങ്കിൽ പിഎസ്ജിക്ക് വിജയം അനിവാര്യമാണ്.