മൂന്നാം ഡിവിഷനിലേക്ക് കൂപ്പുകുത്തി,സിദാന്റെ ക്ലബ് പിരിച്ചു വിട്ടു
ഫ്രാൻസിലെ പ്രധാനപ്പെട്ട ക്ലബ്ബുകളിൽ ഒന്നാണ് എഫ്സി ബോർഡക്സ്. 1937ൽ രൂപം കൊണ്ട ഈ ക്ലബ്ബ് 6 തവണ ലീഗ് വൺ കിരീടം സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ 2009ലായിരുന്നു ഫ്രഞ്ച് ലീഗ് കിരീടം ഈ ക്ലബ്ബ് സ്വന്തമാക്കിയിരുന്നത്. ഒട്ടേറെ സൂപ്പർതാരങ്ങൾ കളിച്ച ഒരു ക്ലബ്ബ് കൂടിയാണ് ബോർഡെക്സ്. ഫ്രഞ്ച് ഇതിഹാസമായ സിനദിൻ സിദാൻ ഈ ക്ലബ്ബിന്റെ ഭാഗമായിരുന്നു.
1992 മുതൽ 1996 വരെ സിദാൻ ഈ ക്ലബ്ബിന് വേണ്ടിയായിരുന്നു കളിച്ചിരുന്നത്. പക്ഷേ സമീപകാലത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണ് അവരെ അലട്ടിയിരുന്നത്.കഴിഞ്ഞ 13 വർഷക്കാലമായി വളരെയധികം ബുദ്ധിമുട്ടിലൂടെയാണ് അവൾ കടന്നുപോകുന്നത്. പ്രത്യേകിച്ച് 2021ന് ശേഷം വലിയ പ്രതിസന്ധികൾ ക്ലബ്ബിന് ഉണ്ടായിരുന്നു. ലിവർപൂളിന്റെ ഉടമസ്ഥരായ FSG ഈ ക്ലബ്ബിനെ ഇതേ തുടർന്ന് ഏറ്റെടുക്കുകയും ചെയ്തു. പക്ഷേ അവർക്കും നിയന്ത്രിക്കാവുന്നതിലും അപ്പുറമായിരുന്നു കാര്യങ്ങൾ.
സാമ്പത്തിക പ്രതിസന്ധിക്ക് പുറമേ ടീമിന്റെ പ്രകടനവും മോശമായിരുന്നു.കഴിഞ്ഞ ദിവസമാണ് സെക്കൻഡ് ഡിവിഷനിൽ നിന്നും തേർഡ് ഡിവിഷനിലേക്ക് അവർ തരം താഴ്ത്തപ്പെട്ടത്. ഇതോടെ ക്ലബ്ബിന്റെ ഉടമസ്ഥരായ FSG ഒരു തീരുമാനമെടുത്തു. ക്ലബ്ബ് പൂട്ടിപ്പോകാൻ തന്നെയാണ് അവർ തീരുമാനിച്ചിട്ടുള്ളത്. ക്ലബ്ബിന്റെ പ്രവർത്തനം തങ്ങൾ അവസാനിപ്പിക്കുകയാണ് എന്നത് ബോർഡെക്സ് തന്നെ ഒഫീഷ്യലായി കൊണ്ട് അറിയിച്ചിട്ടുണ്ട്.ഇത് ഫ്രഞ്ച് ആരാധകർക്കിടയിൽ വളരെയധികം ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്.
എല്ലാ താരങ്ങളുമായുള്ള കോൺട്രാക്ട് ക്ലബ്ബ് റദ്ദാക്കിയിട്ടുണ്ട്. താരങ്ങൾക്ക് ഇഷ്ടമുള്ള ക്ലബ്ബിലേക്ക് ഇനി പോകാം.കൂടാതെ ട്രെയിനിങ് സെന്റർ അടച്ച് പൂട്ടുകയും ചെയ്തിട്ടുണ്ട്. അങ്ങനെ എല്ലാർക്കും ഈ ക്ലബ്ബ് പ്രവർത്തനം അവസാനിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. അവരുടെ ആരാധകരെ സംബന്ധിച്ചിടത്തോളം ഇത് വളരെയധികം സങ്കടം നൽകുന്ന ഒരു കാര്യമാണ്.