മുന്നേറ്റനിരയിലേക്ക് മറ്റൊരു ബ്രസീൽ സൂപ്പർതാരത്തെ കൂടി എത്തിക്കാൻ പിഎസ്ജി!
ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയുടെ മുന്നേറ്റ നിരയിലെ താരമായ പാബ്ലോ സറാബിയ ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബ് വിട്ടിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ വോൾവ്സാണ് സറാബിയയെ സ്വന്തമാക്കിയത്. അതുകൊണ്ടുതന്നെ ആ സ്ഥാനത്തേക്ക് ഇപ്പോൾ പിഎസ്ജിക്ക് ഒരു താരത്തെ ആവശ്യമുണ്ട്.ലിയോണിന്റെ യുവ സൂപ്പർതാരമായ റയാൻ ചെർക്കിക്ക് വേണ്ടിയാണ് ഇപ്പോൾ പിഎസ്ജി ഏറ്റവും കൂടുതൽ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്.
താരത്തെ ലഭിച്ചിട്ടില്ലെങ്കിൽ ബ്രസീലിയൻ സൂപ്പർതാരമായ മാൽക്കമിനെ എത്തിക്കാനാണ് പിഎസ്ജി ഉദ്ദേശിക്കുന്നത്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്കുപ്പെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ തകർപ്പൻ ഫോമിലാണ് മാൽക്കം കളിച്ചുകൊണ്ടിരിക്കുന്നത്. തന്റെ റഷ്യൻ ക്ലബ്ബായ സെനിത്തിന് വേണ്ടി 15 ഗോളുകളും 7 അസിസ്റ്റുകളും ഈ സീസണിൽ മാൽക്കം നേടി കഴിഞ്ഞിട്ടുണ്ട്. 23 മത്സരങ്ങളിൽ നിന്നാണ് 22 ഗോൾ പങ്കാളിത്തങ്ങൾ വഹിച്ചിട്ടുള്ളത്.
2027 വരെയാണ് മാൽക്കമിന് സെനിത്തുമായി കരാർ അവശേഷിക്കുന്നത്. താരത്തെ സ്വന്തമാക്കാൻ പിഎസ്ജിയുടെ സ്പോർട്ടിംഗ് അഡ്വൈസറായ ലൂയിസ് കാമ്പോസിന് താല്പര്യമുണ്ട്.ലീഗ് വണ്ണിൽ നേരത്തെ കളിച്ച് പരിചയമുള്ള താരം കൂടിയാണ് മാൽക്കം.ബോർഡക്സിന് വേണ്ടിയായിരുന്നു അദ്ദേഹം ലീഗ് വണ്ണിൽ കളിച്ചിരുന്നത്.
Zenit Saint-Petersburg winger Malcom (25) has been offered to PSG, with Newcastle also interested in the Brazilian. (FM)https://t.co/gq9pmqqVek
— Get French Football News (@GFFN) January 26, 2023
പിന്നീട് 2018ൽ സ്പാനിഷ് വമ്പൻമാരായ എഫ് സി ബാഴ്സലോണ താരത്തെ ഹൈജാക്ക് ചെയ്യുകയായിരുന്നു.എന്നാൽ അവിടെ തിളങ്ങാൻ ഈ ബ്രസീലിയൻ താരത്തിന് സാധിക്കാതെ പോവുകയായിരുന്നു. അതിന് ശേഷമാണ് അദ്ദേഹം സെനിത്തിലേക്ക് എത്തിയിട്ടുള്ളത്. താരത്തിന്റെ ഇപ്പോഴത്തെ മികച്ച പ്രകടനമാണ് പിഎസ്ജിയെ ആകർഷിച്ചിട്ടുള്ളത്. മറ്റൊരു ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർ പിഎസ്ജിയുടെ മുന്നേറ്റ നിരയിലുണ്ട്. അതേസമയം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡും മാൽക്കത്തിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.