മുന്നേറ്റനിരയിലേക്ക് ബ്രസീലിയൻ സൂപ്പർ താരത്തെ നോട്ടമിട്ട് പിഎസ്ജി!
വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ടീമിന്റെ മുന്നേറ്റനിര യുടെ ശക്തി വർദ്ധിപ്പിക്കാൻ വേണ്ടി ഒരുപിടി സൂപ്പർതാരങ്ങളെ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി നോട്ടമിട്ടിട്ടുണ്ട്.സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയറുടെയും കിലിയൻ എംബപ്പേയുടെയും ക്ലബ്ബിലെ ഭാവി അനിശ്ചിതത്വത്തിലാണ്.ഇക്കാരണം കൊണ്ടാണ് പിഎസ്ജി സ്ട്രൈക്കർമാരെ ലക്ഷ്യംവെക്കുന്നത്.
ഇപ്പോഴിതാ എവെർടണിന്റെ ബ്രസീലിയൻ സൂപ്പർ താരമായ റിച്ചാർലീസണിലും പിഎസ്ജി താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രമുഖ ഇറ്റാലിയൻ മാധ്യമമായ കാൽസിയോ മെർക്കാറ്റോയാണ് ഈ റൂമർ പുറത്ത് വിട്ടിട്ടുള്ളത്. സൂപ്പർ താരം കിലിയൻ എംബപ്പേ ക്ലബ് വിടുകയാണെങ്കിൽ ആ സ്ഥാനത്തേക്കാണ് റിച്ചാർലീസണെ പിഎസ്ജി പരിഗണിക്കുന്നത്.എംബപ്പേ ക്ലബിൽ തുടരുകയാണെങ്കിൽ പിഎസ്ജി ഈ നീക്കം ഉപേക്ഷിച്ചേക്കും.
PSG Mercato: Paris Showing an Early Interest in Everton Forward Richarlison https://t.co/kvNEHArZ7z
— PSG Talk (@PSGTalk) April 8, 2022
ഈ സീസണിൽ പരിക്ക് മൂലം വേണ്ടത്ര മത്സരങ്ങൾ എവെർടണിന് വേണ്ടി കളിക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. എന്നിരുന്നാലും പ്രീമിയർ ലീഗിൽ 6 ഗോളുകളും 4 അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്.എവെർട്ടണുമായി രണ്ട് വർഷത്തെ കരാറും റിച്ചാർലീസണ് അവശേഷിക്കുന്നുണ്ട്.
ബ്രസീലിനു വേണ്ടി മികച്ച ഫോമിലാണ് റിച്ചാർലീസൺ കളിച്ചു കൊണ്ടിരിക്കുന്നത്. അവസാന രണ്ട് മത്സരങ്ങളിൽ മൂന്ന് ഗോളുകൾ താരം നേടിയിരുന്നു.