മിന്നും പ്രകടനവുമായി കിലിയൻ എംബപ്പേ,പിഎസ്ജി കുതിക്കുകയാണ്.
ഇന്നലെ കോപ ഡി ഫ്രാൻസിൽ നടന്ന നോക്കോട്ട് സ്റ്റേജ് മത്സരത്തിൽ വിജയം സ്വന്തമാക്കാൻ വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിട്ടുണ്ട്. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് പിഎസ്ജി എതിരാളികളായ ഓർലീൻസിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം കിലിയൻ എംബപ്പേ തന്നെയാണ് മത്സരത്തിൽ മിന്നിത്തിളങ്ങിയിട്ടുള്ളത്. ഇതോടെ അടുത്ത ഘട്ടത്തിലേക്ക് പിഎസ്ജി മുന്നേറിക്കഴിഞ്ഞു.
2 ഗോളുകളാണ് മത്സരത്തിൽ കിലിയൻ എംബപ്പേ സ്വന്തമാക്കിയിട്ടുള്ളത്.അതിൽ ഒരു ഗോൾ പെനാൽറ്റി ഗോളാണ്.ഗോൺസാലോ റാമോസ്,സെന്നി എന്നിവർ ഓരോ ഗോളുകൾ വീതം നേടി. മികച്ച പ്രകടനം നടത്തിയ പിഎസ്ജി അർഹമായ വിജയം തന്നെയാണ് കരസ്ഥമാക്കിയിട്ടുള്ളത്.
Another ridiculous Kylian Mbappé season:
— Ligue 1 English (@Ligue1_ENG) January 20, 2024
⚽ Matches with a goal: 18
🥅 Matches without a goal: 8 pic.twitter.com/M0bndvqXMd
നിലവിൽ പിഎസ്ജി തങ്ങളുടെ കുതിപ്പ് തുടരുകയാണ്. അവസാനമായി കളിച്ച അഞ്ചു മത്സരങ്ങളിലും പിഎസ്ജി വിജയം നേടിയിട്ടുണ്ട്. മാത്രമല്ല അവർ തോൽവി അറിഞ്ഞിട്ട് ഏറെയുമായി.ഇനി ഫ്രഞ്ച് ലീഗിൽ നടക്കുന്ന അടുത്ത മത്സരത്തിൽ പിഎസ്ജി ബ്രെസ്റ്റിനെയാണ് നേരിടുക.