മിന്നും പ്രകടനം,സ്ലാട്ടന്റെ റെക്കോർഡിനൊപ്പമെത്തി എംബപ്പേ!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു വമ്പൻമാരായ പിഎസ്ജി ആങ്കേഴ്സിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ കിലിയൻ എംബപ്പേ,സെർജിയോ റാമോസ്,മാർക്കിഞ്ഞോസ് എന്നിവരായിരുന്നു പിഎസ്ജിക്ക് വേണ്ടി ഗോളുകൾ നേടിയത്.
നിലവിൽ എംബപ്പേ തകർപ്പൻ ഫോമിലാണ് ക്ലബ്ബിനു വേണ്ടി കളിച്ചു കൊണ്ടിരിക്കുന്നത്. അവസാനമായി കളിച്ച നാല് മത്സരങ്ങളിൽ നിന്ന് 11 ഗോൾ പങ്കാളിത്തങ്ങളാണ് എംബപ്പേ വഹിച്ചിട്ടുള്ളത്. 7 ഗോളുകളും 4 അസിസ്റ്റുകളുമാണ് ഈ ഫ്രഞ്ച് സൂപ്പർതാരം സ്വന്തമാക്കിയിട്ടുള്ളത്.
Scorer in the 3-0 victory against Angers, the Paris Saint-Germain forward scored his 113th goal in Ligue 1 with the club from the capital. 🤩https://t.co/f5cFO7ssEu
— Paris Saint-Germain (@PSG_English) April 20, 2022
മാത്രമല്ല ഇന്നലത്തെ ഗോൾ നേട്ടത്തോട് കൂടി എംബപ്പേ മറ്റൊരു റെക്കോർഡിനൊപ്പമെത്തിയിട്ടുണ്ട്. അതായത് പിഎസ്ജിക്ക് വേണ്ടി ലീഗ് വണ്ണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ രണ്ടാമത്തെ താരം സൂപ്പർതാരമായ സ്ലാട്ടൻ ഇബ്രാഹിമോവിച്ചാണ്.അദ്ദേഹത്തിന്റെ റെക്കോർഡിനൊപ്പമാണ് ഇപ്പോൾ എംബപ്പേ എത്തിയിട്ടുള്ളത്. ഇരുവരും 113 ഗോളുകളാണ് പിഎസ്ജിക്ക് വേണ്ടി ലീഗ് വണ്ണിൽ നേടിയിട്ടുള്ളത്. ഒരു ഗോൾ കൂടി നേടിയാൽ എംബപ്പേക്ക് സ്ലാട്ടനെ മറികടക്കാൻ സാധിക്കും.
138 ഗോളുകൾ നേടിയ എഡിൻസൺ കവാനിയാണ് ലീഗ് വണ്ണിൽ പിഎസ്ജിക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം. അതേസമയം 67 ഗോളുകളുള്ള സൂപ്പർതാരം നെയ്മർ ജൂനിയർ ഈ പട്ടികയിൽ ഏഴാം സ്ഥാനത്താണ്. ഈ ലീഗ് വൺ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകളും അസിസ്റ്റുകളും ഉള്ള താരവും എംബപ്പേ തന്നെയാണ്.22 ഗോളുകളും 14 അസിസ്റ്റുകളുമാണ് എംബപ്പേയുടെ സമ്പാദ്യം.