മാപ്പ് :പിഎസ്ജി ആരാധകരോട് സൂപ്പർ താരം!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ പിഎസ്ജിക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു റെന്നസ് പിഎസ്ജിയെ പരാജയപ്പെടുത്തിയത്. ഈ വർഷം പിഎസ്ജി വഴങ്ങുന്ന ഏഴാമത്തെ തോൽവി കൂടിയായിരുന്നു ഇത്.
ഏതായാലും ഈ മത്സരത്തിനുശേഷം പിഎസ്ജിയുടെ പോർച്ചുഗീസ് സൂപ്പർ താരമായ വീറ്റിഞ്ഞ ആരാധകരോട് മാപ്പ് പറഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു പ്രകടനമല്ല പിഎസ്ജിയിൽ നിന്ന് ഉണ്ടാവേണ്ടതെന്നും ഈ പ്രകടനത്തിൽ തങ്ങളും വളരെയധികം ദുഃഖിതരാണ് എന്നുമാണ് വീറ്റിഞ്ഞ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Vitinha apologises to PSG fans following his side's loss at home to Rennes:
— Get French Football News (@GFFN) March 19, 2023
"Sorry to the fans, who are always there. It's not a performance like us, we are very sad."https://t.co/XnRU9QDNWz
” പിഎസ്ജി ആരാധകർ ഒരിക്കലും ഇത്തരത്തിലുള്ള ഒരു മോശം പ്രകടനത്തിന് സാക്ഷിയാവേണ്ടവരല്ല. അവർ അത് അർഹിക്കുന്നില്ല.ആരാധകരോട് ഞാൻ മാപ്പ് പറയുന്നു.പിഎസ്ജിയിൽ നിന്നും ഒരിക്കലും ഇത്തരത്തിലുള്ള പ്രകടനം ഉണ്ടാവാൻ പാടില്ല. കാര്യത്തിൽ ഞങ്ങൾക്കും വളരെയധികം ദുഃഖമുണ്ട്.പക്ഷേ ഞങ്ങൾ ഒരിക്കലും വിട്ടു നൽകാൻ ഉദ്ദേശിക്കുന്നില്ല. എന്താണ് ഞങ്ങളുടെ പ്രകടനം ഇംപ്രൂവ് ആവാൻ വേണ്ടത് എന്നുള്ളതിനെ കുറിച്ച് ഞങ്ങൾ ഈ ബ്രേക്കിൽ ചിന്തിക്കും “ഇതാണ് വീറ്റിഞ്ഞ പറഞ്ഞിട്ടുള്ളത്.
എന്തായാലും ഈ തോൽവി പിഎസ്ജിയിൽ കാര്യങ്ങളെ കൂടുതൽ കുഴപ്പത്തിലാക്കിയിട്ടുണ്ട്. വേൾഡ് കപ്പിന് ശേഷം വളരെ മോശം പ്രകടനമാണ് പിഎസ്ജി നടത്തുന്നത്. അതുകൊണ്ടുതന്നെ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഒരുപാട് സൂപ്പർതാരങ്ങൾ ക്ലബ്ബ് വിടാൻ സാധ്യതയുണ്ട്.