മാനസികമായി കരുത്തനാവണം, നെനെയെ വിളിച്ചുവരുത്തി നെയ്മർ!
കഴിഞ്ഞ സെന്റ് എറ്റിനിക്കെതിരെയുള്ള മത്സരത്തിലായിരുന്നു പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർക്ക് ഗുരുതരമായി പരിക്കേറ്റത്. താരത്തിന്റെ ആങ്കിളിനായിരുന്നു പരിക്ക് പിടികൂടിയത്. ചുരുങ്ങിയത് 6 ആഴ്ച്ചകൾ എങ്കിലും നെയ്മർ ജൂനിയർ പുറത്തിരിക്കേണ്ടി വരുമെന്നുള്ള കാര്യം പിഎസ്ജി സ്ഥിരീകരിച്ചിരുന്നു.
തുടർച്ചയായി പിടികൂടുന്ന പരിക്കുകൾ നെയ്മറെ ശാരീരികമായി വല്ലാതെ അലട്ടുന്നുണ്ട്. അത് മാത്രമല്ല നെയ്മറെ അത് മാനസികമായി തളർത്തുന്നുമുണ്ട്. ഇതിൽ നിന്നും കരകയറാൻ വേണ്ടി നെയ്മർ ജൂനിയർ പിഎസ്ജിയുടെ മുൻ ബ്രസീലിയൻ താരമായിരുന്ന നെനെയോട് സഹായം അഭ്യർത്ഥിച്ചിരുന്നു.ഉടനെ തന്നെ അദ്ദേഹം നെനെ പാരീസിൽ എത്തുകയും ചെയ്തിട്ടുണ്ട്. ഇതേ കുറിച്ച് നെനെ പറഞ്ഞത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) December 9, 2021
“ഞാൻ ഇവിടെ പാരീസിൽ എത്തിയിരിക്കുന്നത് നെയ്മറെ സഹായിക്കാനാണ്. അദ്ദേഹത്തിന് എന്താണ് ആവശ്യമുള്ളത് അത് ഞാൻ ചെയ്തു കൊടുക്കും.നെയ്മറെ പിന്തുണക്കാനും അദ്ദേഹത്തോടൊപ്പം കളിക്കാനും നല്ല സമയങ്ങൾ സൃഷ്ടിക്കാനുമാണ് ഞാൻ ശ്രമിക്കുക. അതിനേക്കാളുമുപരി,അദ്ദേഹത്തെ ചിരിപ്പിക്കണം.കൂടാതെ എത്രയും പെട്ടന്ന് കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നതിൽ ശ്രദ്ധ പതിപ്പിക്കുകയും വേണം.നെയ്മർക്ക് ശാന്തനാണ്. തീർച്ചയായും അദ്ദേഹം ഹാപ്പിയല്ല.ഇതൊരു ബുദ്ധിമുട്ടേറിയ സമയമാണ്.പക്ഷേ അദ്ദേഹത്തോടൊപ്പം നിന്നുകൊണ്ട് അദ്ദേഹത്തെ സപ്പോർട്ട് ചെയ്യാൻ ഞാൻ ശ്രമിക്കും.അദ്ദേഹത്തോട് പോസിറ്റീവ് ആയി നിലകൊള്ളാൻ ഞാൻ ഉപദേശിക്കും.അദ്ദേഹം ഉടനെ തന്നെ കളത്തിലേക്ക് മടങ്ങിയെത്താൻ ആവിശ്യമായ എല്ലാ കാര്യവും ഞാൻ ചെയ്യും ” ഇതാണ് നെനെ പറഞ്ഞിട്ടുണ്ട്.
ഏതായാലും മാനസികമായും ശാരീരികമായും കരുത്ത് പ്രാപിച്ചുകൊണ്ട് നെയ്മർ ജൂനിയർ എത്രയും പെട്ടെന്ന് കളിക്കളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.