മറ്റൊരു ദിനം,മറ്റൊരു റെക്കോർഡ്,എംബപ്പേ കുതിക്കുന്നു!
ഫ്രഞ്ച് ലീഗിൽ ഇന്നലെ നടന്ന ലെൻസിനെതിരെയുള്ള മത്സരത്തിൽ തകർപ്പൻ വിജയം നേടാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു പിഎസ്ജി ലെൻസിനെ പരാജയപ്പെടുത്തിയത്. പിഎസ്ജിക്ക് വേണ്ടി സൂപ്പർതാരങ്ങളായ ലയണൽ മെസ്സി,കിലിയൻ എംബപ്പേ,വീറ്റിഞ്ഞ എന്നിവരാണ് ഗോളുകൾ നേടിയത്.
മത്സരത്തിൽ മികച്ച പ്രകടനമാണ് എംബപ്പേ പുറത്തെടുത്തത്. ഗോൾ നേടിയതിന് പിന്നാലെ അദ്ദേഹം ലയണൽ മെസ്സിയുടെ ഗോളിന് അസിസ്റ്റ് നൽകുകയും ചെയ്തിരുന്നു.ഈ ഗോൾ നേട്ടത്തോടുകൂടി മറ്റൊരു റെക്കോർഡ് അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. അതായത് ലീഗ് വണ്ണിൽ പിഎസ്ജിക്ക് വണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം എന്ന റെക്കോർഡാണ് എംബപ്പേ ഇപ്പോൾ സ്വന്തമാക്കിയിട്ടുള്ളത്.
Kylian Mbappe is now PSG's all-time Ligue 1 top scorer 🇫🇷 pic.twitter.com/k2UxqoqP1g
— GOAL (@goal) April 15, 2023
ഉറുഗ്വൻ ഇതിഹാസമായ എഡിൻ സൺ കവാനിയെയാണ് ഇക്കാര്യത്തിൽ എംബപ്പേ മറികടന്നിട്ടുള്ളത്. ലീഗ് വണ്ണിൽ 139 ഗോളുകൾ പിഎസ്ജിക്ക് മാത്രമായി എംബപ്പേ സ്വന്തമാക്കിയിട്ടുണ്ട്.138 ഗോളുകളായിരുന്നു കവാനി നേടിയിരുന്നത്. അതേസമയം മൊണാക്കോക്കും പിഎസ്ജിക്കും വേണ്ടി ആകെ ഫ്രഞ്ച് ലീഗിൽ 155 ഗോളുകളും എംബപ്പേ പൂർത്തിയാക്കിയിട്ടുണ്ട്.
കേവലം 24 വയസ്സുകാരനായ എംബപ്പേ ഈ ലീഗിൽ ഇപ്പോൾ 20 ഗോളുകൾ പൂർത്തിയാക്കി കഴിഞ്ഞു. ഇതിന് പുറമെ നാല് അസിസ്റ്റുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്.ലീഗ് വണ്ണിൽ ഈ സീസണൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും എംബപ്പേ തന്നെയാണ്. 19 ഗോളുകൾ വീതം നേടിയിട്ടുള്ള ലാക്കസാട്ടെ,ജൊനാഥൻ ഡേവിഡ് എന്നിവരെയാണ് എംബപ്പേ ഇപ്പോൾ മറികടന്നിട്ടുള്ളത്.