മത്സരത്തിനിടെ സ്റ്റേഡിയത്തിൽ വെച്ച് അശ്ലീല ചിത്രം ഷൂട്ട് ചെയ്തു, പരാതിയുമായി ലീഗ് വൺ ക്ലബ്ബ് നീസ്.

കഴിഞ്ഞ ജനുവരി 29 ആം തീയതിയായിരുന്നു ലീഗ് വണ്ണിൽ നീസും ലില്ലിയും തമ്മിലുള്ള മത്സരം നടന്നിരുന്നത്. മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് നീസ് വിജയിച്ചിരുന്നു.നീസിന്റെ സ്റ്റേഡിയമായ അലിയൻസ് റിവിയേരയിൽ വെച്ചായിരുന്നു ഈ മത്സരം നടന്നിരുന്നത്.

എന്നാൽ ഇതുമായി ബന്ധപ്പെട്ട ഒരു വിവാദമായ വാർത്ത ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് ഈ മത്സരത്തിനിടെ സ്റ്റേഡിയത്തിൽ വച്ചുകൊണ്ട് ഒരു അഡൽറ്റ് ഫിലിം ആക്ട്രസ് ഒരു വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. സ്റ്റേഡിയത്തിൽ വെച്ചുകൊണ്ട് അശ്ലീല ചിത്രം നിർമ്മിക്കും എന്നുള്ള ചാലഞ്ചായിരുന്നു ഇവർ ഏറ്റെടുത്തിരുന്നത്.ആ ചലഞ്ച് അവർ പൂർത്തിയാക്കുകയും ചെയ്തു.

അതായത് സ്റ്റേഡിയത്തിലെ ടോയ്‌ലറ്റിനുള്ളിൽ വെച്ച് അവർ അശ്ലീല ചിത്രം നിർമ്മിക്കുകയായിരുന്നു.ഈ വിവാദകരമായ കാര്യം ഇപ്പോൾ ഫ്രഞ്ച് മാധ്യമങ്ങൾ എല്ലാവരും തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാത്രമല്ല ഈ വിഷയത്തിൽ ഇപ്പോൾ നീസ് അധികൃതർ ഒരു പരാതി നൽകിയതായി RMC സ്പോർട് റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.

സ്റ്റേഡിയത്തിൽ വച്ച് പോണോഗ്രാഫിക് ആക്ടിവിറ്റി നടന്നു എന്നുള്ളത് ആരാധകരാണ് നീസ് ക്ലബ്ബിന്റെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതോടുകൂടിയാണ് ഇവർ പരാതി നൽകിയത്. ഏതായാലും മാധ്യമങ്ങൾ എല്ലാവരും ഇക്കാര്യം റിപ്പോർട്ട് ചെയ്തതോടുകൂടി ലീഗ് വണ്ണിന് തന്നെ ഇത് നാണക്കേട് ആയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *