ഭാവിയെ കുറിച്ച് മെസ്സി തീരുമാനമെടുത്തു കഴിഞ്ഞു,സ്പാനിഷ് മാധ്യമത്തിന്റെ വെളിപ്പെടുത്തൽ!
എഫ്സി ബാഴ്സലോണയിലെ സാമ്പത്തികപ്രതിസന്ധി മൂലമായിരുന്നു സൂപ്പർ താരം ലയണൽ മെസ്സിക്ക് ഈ സീസണിൽ ക്ലബ് വിടേണ്ടി വന്നത്. ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയിലേക്കാണ് മെസ്സി എത്തിച്ചേർന്നത്. എന്നാൽ താരം ഉദ്ദേശിച്ച രൂപത്തിലല്ല ഇപ്പോൾ കാര്യങ്ങൾ മുന്നോട്ടു പോകുന്നത്. തന്റെ യഥാർത്ഥ മികവിലേക്കുയരാൻ മെസ്സിക്ക് ഇതുവരെ സാധിച്ചിട്ടില്ല.
അതുകൊണ്ടുതന്നെ നിരവധി വിമർശനങ്ങൾ താരത്തിന് കേൾക്കേണ്ടി വരുന്നുണ്ട്. മാത്രമല്ല ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതോടെ കൂടി സ്വന്തം ആരാധകർ തന്നെ മെസ്സിയെ കൂവി വിളിച്ചിരുന്നു.ഇതോടെ മെസ്സി പിഎസ്ജി വിടുമെന്നും മുൻ ക്ലബ്ബായ ബാഴ്സയിലേക്ക് തന്നെ തിരിച്ചെത്തുമെന്നുള്ള അഭ്യൂഹങ്ങളും സജീവമായിരുന്നു.
Spanish Press Gives Insight into the Future of Lionel Messi at PSG https://t.co/Enkl5JYKvZ
— PSG Talk (@PSGTalk) April 20, 2022
എന്നാൽ പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോ ഇതുമായി ബന്ധപ്പെട്ട് കൊണ്ട് ഒരു റിപ്പോർട്ട് പുറത്തേക്ക് വിട്ടിട്ടുണ്ട്.അതായത് തന്റെ ഭാവിയെക്കുറിച്ച് മെസ്സി തീരുമാനമെടുത്ത് കഴിഞ്ഞിട്ടുണ്ട്.വരുന്ന സീസണിലും പിഎസ്ജിയിൽ തന്നെ തുടരാനാണ് മെസ്സി തീരുമാനിച്ചിരിക്കുന്നത്. അടുത്ത സീസണിൽ കൂടുതൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്നുള്ള പ്രതീക്ഷയാണ് നിലവിൽ മെസ്സി വെച്ചുപുലർത്തുന്നത്.
ഒരു വർഷം കൂടിയാണ് മെസ്സിക്ക് പിഎസ്ജിയുമായി കരാർ അവശേഷിക്കുന്നത്.കൂടാതെ കരാർ മറ്റൊരു വർഷത്തേക്ക് നീട്ടാനുള്ള ഒരു ഓപ്ഷൻ കൂടി മെസ്സിക്കുണ്ട്.ഏതായാലും മെസ്സി അടുത്ത സീസണിൽ പിഎസ്ജിയിൽ ഉണ്ടാവുമെന്നുള്ളത് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.മെസ്സിക്ക് അടുത്ത സീസണിലെങ്കിലും മികച്ച പ്രകടനം നടത്താൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ ആരാധകരുള്ളത്.