ബ്രസീലിയൻ സൂപ്പർ താരത്തെ പിഎസ്ജി വേണം,പക്ഷെ തടസ്സം ഇതൊന്ന് മാത്രം!

പിഎസ്ജിയുടെ സ്പാനിഷ് സൂപ്പർതാരമായ പാബ്ലോ സറാബിയ ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബ് വിട്ടിരുന്നു. പ്രീമിയർ ലീഗ് ക്ലബ്ബായ വോൾവ്സാണ് താരത്തെ സ്വന്തമാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ പിഎസ്ജിക്ക് ആ സ്ഥാനത്തേക്ക് ഒരു താരത്തെ ആവശ്യമാണ്. ലിയോണിന്റെ റയാൻ ചെർക്കിക്ക് വേണ്ടി പിഎസ്ജി ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല.

അതുകൊണ്ടുതന്നെ പിഎസ്ജി ഇപ്പോൾ ശ്രമിക്കുന്നത് റഷ്യൻ ക്ലബ്ബായ സെനിത്തിന്റെ ബ്രസീലിയൻ സൂപ്പർ താരമായ മാൽക്കമിന് വേണ്ടിയാണ്. താരത്തെ സ്വന്തമാക്കുന്നതിന് ഒരേയൊരു തടസ്സം മാത്രമാണ് നിലവിൽ പിഎസ്ജിയുടെ മുന്നിലുള്ളത്. അതായത് മാൽക്കത്തെ വിൽക്കാൻ സെനിത്ത് ഒരുക്കമാണ്. മാത്രമല്ല ലോൺ അടിസ്ഥാനത്തിൽ കൈമാറാനും ക്ലബ്ബ് ഒരുക്കമാണ്.

പക്ഷേ ലോൺ കാലാവധി കഴിഞ്ഞതിനുശേഷം മാൽക്കത്തെ സ്ഥിരമായി നിലനിർത്തണമെന്ന ഓപ്ഷൻ സെനിത്ത് പിഎസ്ജിക്ക് മുന്നിൽ വെക്കും. അതായത് അടുത്ത സമ്മറില്‍ അദ്ദേഹത്തെ വാങ്ങാൻ പിഎസ്ജി നിർബന്ധിതരായേക്കും.ഇതിന് പിഎസ്ജി തയ്യാറല്ല.FFP നിയന്ത്രണങ്ങൾ ഉള്ളതിനാൽ താരത്തെ സ്ഥിരമായി നിലനിർത്താൻ പിഎസ്ജി ഒരുക്കമല്ല. ഇതാണിപ്പോൾ മാൽക്കത്തെ സ്വന്തമാക്കുന്നതിന് തടസ്സമായി നിലകൊള്ളുന്നത്.

നിലവിൽ തകർപ്പൻ പ്രകടനമാണ് സെനിത്തിന് വേണ്ടി ഈ ബ്രസീൽ സൂപ്പർ താരം പുറത്തെടുക്കുന്നത്.ഈ സീസണിൽ ആകെ കളിച്ച 23 മത്സരങ്ങളിൽ നിന്ന് 22 ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 12 ഗോളുകളും ഏഴ് അസിസ്റ്റുകളുമാണ് താരം കരസ്ഥമാക്കിയിട്ടുള്ളത്. ഏതായാലും ട്രാൻസ്ഫർ വിൻഡോ അടക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ എന്ത് സംഭവിക്കും എന്നുള്ളത് കാത്തിരുന്നു കാണാം.

Leave a Reply

Your email address will not be published. Required fields are marked *