ബ്രസീലിയൻ താരങ്ങൾ കളിക്കുന്ന കാര്യം സംശയത്തിൽ, പിഎസ്ജിയുടെ സാധ്യത ലൈനപ്പ് ഇങ്ങനെ !
ലീഗ് വണ്ണിൽ ഇന്ന് നടക്കുന്ന പതിനാലാം റൗണ്ട് പോരാട്ടത്തിൽ പിഎസ്ജിയുടെ എതിരാളികൾ ഒളിമ്പിക് ലിയോൺ ആണ്. ശക്തരായ എതിരാളികളെ മറികടന്നു കൊണ്ടു ഒന്നാം സ്ഥാനം സുരക്ഷിതമാക്കാൻ തന്നെയാണ് പിഎസ്ജി ഇന്നിറങ്ങുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് പിഎസ്ജിയുടെ മൈതാനത്ത് വെച്ചാണ് മത്സരം നടക്കുക. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ തോൽവി അറിഞ്ഞിട്ടില്ല എന്ന ആശ്വാസത്തിലാണ് പിഎസ്ജി കളത്തിലേക്ക് ഇറങ്ങുക. പക്ഷെ ലിയോൺ അതിലും മികച്ച ഫോമിലാണ്. അവസാനമായി കളിച്ച പത്ത് മത്സരങ്ങളിൽ ഒന്നിൽ പോലും ലിയോൺ തോൽവി അറിഞ്ഞിട്ടില്ല. ഏതായാലും കനത്ത വെല്ലുവിളി ലിയോണിൽ നിന്നും പിഎസ്ജിക്ക് നേരിടേണ്ടി വരുമെന്നുറപ്പാണ്.സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയറും കിലിയൻ എംബാപ്പെയും തന്നെയായിരിക്കും പിഎസ്ജിയുടെ മുന്നേറ്റങ്ങൾക്ക് ശക്തി പകരുക.
On ne change pas une formule qui gagne ?https://t.co/d7Wf46Ec3U
— RMC Sport (@RMCsport) December 12, 2020
അതേസമയം രണ്ട് ബ്രസീലിയൻ താരങ്ങൾ ആദ്യ ഇലവനിൽ ഉണ്ടാവുമോ എന്നുള്ള കാര്യം സംശയത്തിലാണ്.പ്രതിരോധനിര താരം മാർക്കിഞ്ഞോസിനെ ചെറിയ രീതിയിലുള്ള പരിക്ക് അലട്ടുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തിൽ താരം പങ്കെടുത്തിരുന്നുവെങ്കിലും ഇത് കളിക്കുമെന്ന് ഉറപ്പ് പറയാനായിട്ടില്ല. താരം ഫിറ്റ്നസ് വീണ്ടെടുത്താൽ പരിശീലകൻ ടുഷൽ കളിപ്പിക്കുമെന്നുറപ്പാണ്. അതേസമയം മറ്റൊരു ബ്രസീലിയൻ താരം റഫീഞ്ഞക്ക് ഇന്ന് ആദ്യ ഇലവനിൽ സ്ഥാനം ലഭിക്കുമോ എന്നുള്ളതും സംശയത്തിലാണ്. സൂപ്പർ താരം എയ്ഞ്ചൽ ഡിമരിയ തിരിച്ചു വന്നതാണ് റഫീഞ്ഞക്ക് സ്ഥാനം നഷ്ടപ്പെടാൻ സാധ്യതയുള്ളതിന്റെ കാരണം. കഴിഞ്ഞ ഇസ്താംബൂളിനെതിരെയുള്ള മത്സരത്തിൽ ഡിമരിയ പകരക്കാരനായി ഇറങ്ങിയിരുന്നു.
ലിയോണിനെ നേരിടാനുള്ള പിഎസ്ജിയുടെ സാധ്യത ലൈനപ്പ് ഇങ്ങനെയാണ്…
Navas – Marquinhos, Danilo, Kimpembe – Florenzi, Bakker – Paredes, Verratti, Di Maria (or Rafinha) – Mbappé, Neymar.
Suivez la conférence de presse de Thomas Tuchel avant #PSGOL
— Paris Saint-Germain (@PSG_inside) December 12, 2020
14h
Suivi d'un live avec @laureboulleau et @ArseneF5 sur notre chaîne 𝑻𝒘𝒊𝒕𝒄𝒉 exclusivement !