ബോക്സിനു പുറത്ത് നിന്നുള്ള ഗോളുകൾ, എതിരാളികളില്ലാതെ മെസ്സി കുതിക്കുന്നു.

ഈ സീസണിൽ മികച്ച പ്രകടനമാണ് ലയണൽ മെസ്സി ഇപ്പോൾ പുറത്തെടുത്തു കൊണ്ടിരിക്കുന്നത്.ക്ലബ്ബിനു വേണ്ടിയും രാജ്യത്തിനുവേണ്ടിയും ഒരുപോലെ തിളങ്ങാൻ മെസ്സിക്ക് കഴിയുന്നുണ്ട് എന്നുള്ളതാണ് പ്രത്യേകത. ആകെ 19 ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ മെസ്സിക്ക് ഇപ്പോൾതന്നെ കഴിഞ്ഞിട്ടുണ്ട്. 11 ഗോളുകളും 8 അസിസ്റ്റുകളുമാണ് ഇതുവരെ ഈ സീസണിൽ മെസ്സി നേടിയിട്ടുള്ളത്.

ഏതായാലും കഴിഞ്ഞ ദിവസം സ്ക്വാക്ക ഒരു പുതിയ കണക്കുകൾ പുറത്തുവിട്ടിട്ടുണ്ട്. അതായത് 2018/19 സീസൺ മുതൽ യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ,ബോക്സിന് പുറത്തുനിന്ന് ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ ലിസ്റ്റ് ആണ് ഇവർ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഒന്നാം സ്ഥാനത്ത് ഇടം നേടിയിരിക്കുന്നത് മറ്റാരുമല്ല,ലയണൽ മെസ്സി തന്നെയാണ്. ഈ കാലയളവിൽ മെസ്സി ബോക്സിന് പുറത്തുനിന്നും 29 ഗോളുകളാണ് നേടിയിട്ടുള്ളത്.

രണ്ടാം സ്ഥാനത്ത് ലെസ്റ്റർ സിറ്റി താരമായ ജെയിംസ് മാഡിസൺ വരുന്നു. അദ്ദേഹം 17 ഗോളുകളാണ് ബോക്സിന് വെളിയിൽ നിന്നും നേടിയിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള വ്യക്തിയെക്കാൾ മെസ്സി എത്രത്തോളം മുന്നിലാണ് എന്നുള്ളത് ഇതിൽ നിന്നും വളരെ വ്യക്തമാണ്. സൂപ്പർ താരങ്ങളായ ഹയൂങ്‌ മിൻ സൺ,കെവിൻ ഡി ബ്രൂയിന എന്നിവരൊക്കെ ആദ്യ 10 പേരുടെ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. നമുക്ക് ആ ലിസ്റ്റ് ഒന്ന് പരിശോധിക്കാം.

1- ലയണൽ മെസ്സി, 29 ഗോളുകൾ

2- ജെയിംസ് മാഡിസൺ,17 ഗോളുകൾ

3-റുസ്ലൻ മാലിനോവ്സ്ക്കി,15 ഗോളുകൾ

4-ഡ്രയിസ് മെർട്ടൻസ്,15

5-ജെയിംസ് വാർഡ് പ്രൗസ്,15

6-ഫാബിയാൻ റൂയിസ്,13 ഗോളുകൾ

7-ഹയൂങ്‌ മിൻ സൺ – 13

8-ഇയാഗോ അസ്പാസ്,13

9-ഡി ബ്രൂയിന,12

10-ഡോമിനിക്കോ ബെറാർഡി,12

ഇതാണിപ്പോൾ സ്‌ക്വാക്ക പുറത്ത് വിട്ടിരിക്കുന്ന കണക്കുകൾ.

Leave a Reply

Your email address will not be published. Required fields are marked *