ബുദ്ധിമുട്ടേറിയ സീസൺ, എന്നിരുന്നാലും പിഎസ്ജിയിൽ തുടരാൻ തീരുമാനിച്ച് സൂപ്പർതാരം!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഒരുപാട് മധ്യനിരതാരങ്ങളെ ടീമിലേക്ക് എത്തിക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.കാർലോസ് സോളർ,വീറ്റിഞ്ഞ,ഫാബിയാൻ റൂയിസ് റെനാറ്റോ സാഞ്ചസ് എന്നിവരൊക്കെ അതിൽ പെട്ടവരാണ്.എന്നാൽ ഇവർക്കൊന്നും പ്രതീക്ഷക്കൊത്ത് ഉയരാൻ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. ഫലമായി ഈ സീസണിലും പിഎസ്ജിയുടെ പ്രകടനം മോശമാവുകയായിരുന്നു.

18 മില്യൺ യൂറോക്ക് വലൻസിയയിൽ നിന്നായിരുന്നു താരമായ കാർലോസ് സോളർ പിഎസ്ജിയിൽ എത്തിയത്. 2027 വരെയാണ് താരത്തിന് ക്ലബ്മായി കരാർ ഉള്ളത്. പ്രതീക്ഷിച്ച ഒരു നിലവാരത്തിലേക്ക് ഉയരാൻ സോളർക്ക് സാധിച്ചിട്ടില്ല എന്നുള്ളത് തന്നെയാണ് യാഥാർത്ഥ്യം. 30 മത്സരങ്ങൾ ആകെ ക്ലബ്ബിന് വേണ്ടി കളിച്ച ഈ താരം ആറ് ഗോളുകളും 4 അസിസ്റ്റുകളും ആണ് ഇതുവരെ നേടിയിട്ടുള്ളത്.

സീസണിന്റെ തുടക്കത്തിൽ വലിയ അവസരങ്ങൾ ഒന്നും ഈ താരത്തിന് ലഭിച്ചിരുന്നില്ല. പക്ഷേ നെയ്മർ ജൂനിയർക്ക് പരിക്കേറ്റതോട് കൂടി അദ്ദേഹത്തിന്റെ പകരമായി കൊണ്ട് ഗാൾട്ടിയർ ഏറ്റവും കൂടുതൽ ഉപയോഗിച്ചത് സോളറെയാണ്. ഇതേ തുടർന്ന് ഗാള്‍ട്ടിയറുടെ സിസ്റ്റത്തിന്റെ പ്രധാന ഭാഗമായി മാറാൻ താരത്തിന് കഴിഞ്ഞിരുന്നു. മോശമല്ലാത്ത രീതിയിൽ താരം കളിച്ചുവെങ്കിലും ടീമിന്റെ പ്രകടനം അപ്പോഴും മോശമായിരുന്നു.

ഒരല്പം ബുദ്ധിമുട്ടേറിയ സീസൺ ആണെങ്കിലും പിഎസ്ജിയിൽ തന്നെ തുടരാനാണ് ഇപ്പോൾ കാർലോസ് സോളർ തീരുമാനിച്ചിട്ടുള്ളത്.അദ്ദേഹം ക്ലബ്ബിനകത്ത് ഹാപ്പിയാണ്. അദ്ദേഹത്തെ ഒഴിവാക്കുന്ന കാര്യമൊന്നും ഇതുവരെ പിഎസ്ജി പരിഗണിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അടുത്ത സീസണിലും പിഎസ്ജി നിരയിൽ ഇദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *