ബാലൺ ഡി’ഓർ ലെവലിലുള്ള താരമല്ല എംബപ്പെ : വിമർശനവുമായി ഇംഗ്ലീഷ് പണ്ഡിറ്റ്.

കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിന് സമ്മാനിച്ച ബാലൺ ഡി’ഓർ പുരസ്കാരം റയലിന്റെ ഫ്രഞ്ച് സൂപ്പർതാരമായ കരിം ബെൻസിമ സ്വന്തമാക്കിയിരുന്നു. അതേസമയം മറ്റൊരു സൂപ്പർതാരമായ കിലിയൻ എംബപ്പെ ആറാം സ്ഥാനമായിരുന്നു നേടിയിരുന്നത്. അദ്ദേഹം അത് അർഹിക്കുന്നില്ലെന്നും കോർട്ടുവയും വിനീഷ്യസുമൊക്കെ അദ്ദേഹത്തിന് മുകളിൽ വരേണ്ടതാണ് എന്നുമുള്ള അഭിപ്രായങ്ങൾ വ്യാപകമായിരുന്നു.

ഏതായാലും ഇംഗ്ലീഷ് ഫുട്ബോൾ പണ്ഡിറ്റായ ടിം ഷെർവുഡ് എംബപ്പെയുടെ കാര്യത്തിൽ ചില വിമർശനങ്ങൾ നടത്തിയിട്ടുണ്ട്. അതായത് ബാലൺ ഡി’ഓർ ലെവലിലുള്ള ഒരു താരമല്ല എംബപ്പേ എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.എപ്പോഴും നിരാശ പ്രകടിപ്പിച്ചുകൊണ്ട് നടക്കുന്ന ഒരു വ്യക്തിയാണ് എംബപ്പേയെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.ടിം ഷെർവൂഡിന്റെ വാക്കുകളെ ടോക്ക് സ്പോർട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” അദ്ദേഹത്തിന്റെതായ ദിവസങ്ങളിൽ എംബപ്പേയുടെ പ്രകടനം കാണാൻ രസമുള്ള ഒരു കാര്യമാണ്. വളരെയധികം വേഗതയും സ്കില്ലും ഒക്കെയുള്ള ഒരു താരം തന്നെയാണ് എംബപ്പേ. ഒരുപക്ഷേ അദ്ദേഹം ബാലൺഡി’ഓർ ടോപ് ഫൈവിൽ ഇടം നേടിയേക്കാം. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം എംബപ്പേ ബാലൺഡി’ഓർ ലെവലിൽ ഉള്ള ഒരു താരമല്ല.ഇത് പറയുമ്പോൾ ആളുകൾക്ക് അതിശയം തോന്നിയേക്കാം. പക്ഷേ അദ്ദേഹം വളരെ നിരാശാജനകമായ ഒരു താരം മാത്രമാണ്. എനിക്ക് അദ്ദേഹത്തെ പരിശീലിപ്പിക്കേണ്ട അവസ്ഥ വന്നാൽ അദ്ദേഹം എന്നെ നിരാശപ്പെടുത്തുക മാത്രമേ ചെയ്യുകയുള്ളൂ ” ടിം ഷെർവുഡ് പറഞ്ഞു.

കഴിഞ്ഞ സീസണിൽ പലപ്പോഴും പിഎസ്ജിയെ മുന്നോട്ട് നയിച്ചിരുന്നത് കിലിയൻ എംബപ്പേയായിരുന്നു. ഈ സീസണിലും മികച്ച പ്രകടനം തന്നെയാണ് എംബപ്പേ ക്ലബ്ബിന് വേണ്ടി പുറത്തെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *