ബാലൺഡി’ഓർ നൽകിയത് അപമാനം,PSGയിലെ പോലും മികച്ച താരമായിരുന്നില്ല മെസ്സി :റോതന്റെ വിമർശനം.

കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ പുരസ്കാരം ലയണൽ മെസ്സിയായിരുന്ന സ്വന്തമാക്കിയിരുന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെ ഏർലിംഗ് ഹാലന്റിനെ മറികടന്നു കൊണ്ടായിരുന്നു മെസ്സി ഈ അവാർഡ് നേടിയത്. എന്നാൽ ഇതിനെതിരെ പല വിമർശനങ്ങളും ഇപ്പോൾ ഫുട്ബോൾ ലോകത്ത് ഉയരുന്നുണ്ട്.മെസ്സി അർഹിച്ച ഒരു പുരസ്കാരമല്ല നേടിയത് എന്ന് ഒരു വിഭാഗം ആളുകൾ ആരോപിക്കുന്നുണ്ട്.

ഫ്രഞ്ച് മാധ്യമമായ RMC സ്പോർട്സിലെ ഫുട്ബോൾ നിരീക്ഷകനായ ജെരോം റോതൻ ലയണൽ മെസ്സിയെ പലപ്പോഴും വിമർശിക്കുന്ന ഒരു വ്യക്തിയാണ്.ഈ ബാലൺഡി’ഓറിന്റെ കാര്യത്തിലും വലിയ രൂപത്തിലുള്ള വിമർശനങ്ങൾ അദ്ദേഹം നശിക്കു നേരെ അഴിച്ചു വിട്ടിട്ടുണ്ട്.മെസ്സിക്ക് ബാലൺഡി’ഓർ നൽകിയത് തന്നെ അപമാനമാണ് എന്നാണ് ഇദ്ദേഹം ആരോപിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” തീർച്ചയായും മെസ്സിക്ക് ബാലൺഡി’ഓർ നൽകിയത് വലിയ അപമാനവും നാണക്കേടുമാണ്. യഥാർത്ഥത്തിൽ ഈ പുരസ്കാരം അർഹിച്ചത് ഹാലന്റാണ്.അതാണ് ഞാൻ ഇത്രയേറെ ആശങ്കപ്പെടുന്നത്. 2022 ഓഗസ്റ്റ് മാസം മുതൽ 2023 ജൂൺ മാസം വരെയുള്ള പ്രകടനം എടുത്തു നോക്കിയാൽ എങ്ങനെയാണ് മെസ്സി അദ്ദേഹത്തിനു മുകളിൽ വരിക? ഏത് കണക്കുകൾ എടുത്തു നോക്കിയാലും മെസ്സിക്ക് മുകളിൽ ഹാലന്റാണ്.മെസ്സി വേൾഡ് കപ്പ് നേടി എന്നത് ശരിയാണ്. പക്ഷേ ഹാലന്റ് നോർവീജിയനാണ് എന്നുള്ളത് നിങ്ങൾ മറക്കാൻ പാടില്ല.മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം സർവ്വതും സ്വന്തമാക്കിയ വ്യക്തിയാണ് ഹാലന്റ്. അതുകൊണ്ടുതന്നെ വേൾഡ് കപ്പ് വെച്ചുകൊണ്ട് അദ്ദേഹത്തെ താരതമ്യം ചെയ്യരുത്.

പിഎസ്ജിയിൽ മെസ്സി മറ്റുള്ളവരെക്കാൾ മുകളിലായിരുന്നില്ല.പിഎസ്ജി എന്ന ക്ലബ്ബിൽ പോലും മെസ്സി മികച്ച താരമായിരുന്നില്ല.കഴിഞ്ഞ മൂന്നോ നാലോ വർഷമായി ലോകത്തെ മികച്ച താരം മെസ്സി അല്ല. പക്ഷേ കഴിഞ്ഞ നാല് വർഷത്തിനിടെ മെസ്സിക്ക് രണ്ട് തവണ ബാലൺഡി’ഓർ അവാർഡ് ലഭിച്ചു. മെസ്സിയോടുള്ള ഈ ഉന്മാദം ജേണലിസ്റ്റുകൾ അവസാനിപ്പിക്കണം. ഇത് വളരെ നാണംകെട്ട ഒരു പരിപാടിയാണ് ” ഇതാണ് റോതൻ പറഞ്ഞിട്ടുള്ളത്.

നേരത്തെ ജർമ്മൻ ഇതിഹാസമായ ലോതർ മത്തേവൂസും ലയണൽ മെസ്സിക്ക് ബാലൺഡി’ഓർ നൽകിയതിന് വിമർശിച്ചിരുന്നു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇൻസ്റ്റഗ്രാമിലൂടെ ഇതിലുള്ള തന്റെ നീരസം രേഖപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *