ബാറ്റ്മാൻ ബൂട്ടുമായി സെന്റ് എറ്റിനിയെ നേരിടാൻ നെയ്മർ ജൂനിയർ!
ലീഗ് വണ്ണിൽ ഇന്ന് നടക്കുന്ന ഇരുപത്തിയാറാം റൗണ്ട് പോരാട്ടത്തിൽ പിഎസ്ജിയുടെ എതിരാളികൾ സെന്റ് എറ്റിനിയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് ഈ ഒരു മത്സരം അരങ്ങേറുക. കഴിഞ്ഞ മത്സരത്തിൽ നാന്റെസിനോട് പിഎസ്ജി വമ്പൻ തോൽവി ഏറ്റുവാങ്ങിയിരുന്നു.അതിൽ നിന്നും ശക്തമായ ഒരു തിരിച്ചുവരവായിരിക്കും പിഎസ്ജി ഇന്ന് ലക്ഷ്യം വെക്കുക.
ഈ മത്സരത്തിന്റെ ആദ്യ ഇലവനിൽ സൂപ്പർതാരം നെയ്മർ ജൂനിയർ കളിച്ചേക്കും.ബാറ്റ്മാൻ ബൂട്ടണിഞ്ഞായിരിക്കും നെയ്മർ ഇന്നത്തെ മത്സരത്തിൽ കളത്തിലേക്കിറങ്ങുക.കറുപ്പും ചുവപ്പുമുള്ള കസ്റ്റം മെയ്ഡ് ബൂട്ടുകളാണ് നെയ്മർക്ക് വേണ്ടി പ്യൂമ തയ്യാറാക്കിയിരിക്കുന്നത്.തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നെയ്മർ ജൂനിയർ ഈ ബൂട്ടുകൾ പങ്കുവെച്ചിരിക്കുന്നത്.
Neymar will wear a pair of Batman-inspired boots for PSG's match with Saint-Etienne tomorrow. (RMC)https://t.co/IjO3CKthZo
— Get French Football News (@GFFN) February 25, 2022
ഡിസി കോമിക്ക് കഥാപാത്രമായ ബാറ്റ്മാന്റെ വലിയ ആരാധകനാണ് നെയ്മർ ജൂനിയർ.റോബർട്ട് പാറ്റിൻസൺ നായകനാവുന്ന ദി ബാറ്റ്മാന്റെ പ്രീമിയറിൽ നെയ്മർ ജൂനിയർ പങ്കെടുത്തിരുന്നു. മാത്രമല്ല തന്റെ പിറകിൽ ഇതിനോടകം തന്നെ ബാറ്റ് സിഗ്നൽ ടാറ്റൂ നെയ്മർ പതിപ്പിച്ചിട്ടുണ്ട്.കൂടാതെ ബാറ്റ്മാനിൽ നിന്നും പ്രചോദനമുൾക്കൊണ്ടുള്ള ഹെയർകട്ട് കഴിഞ്ഞ നവംബറിൽ നെയ്മർ ചെയ്തിരുന്നു.
കഴിഞ്ഞ മത്സരത്തിൽ നാന്റെസിനെതിരെ നെയ്മർ ജൂനിയർ ഗോൾ നേടിയിരുന്നു.എന്നാൽ ഒരു പെനാൽറ്റി പാഴാക്കിയത് നെയ്മർക്കും പിഎസ്ജിക്കും തിരിച്ചടിയാവുകയായിരുന്നു.