ബദ്ധവൈരികളോട് ഒരുതവണ പോലും തോൽക്കാത്തവൻ എംബപ്പേ,ഇന്ന് എന്താവും?
ഇന്ന് ലീഗ് വണ്ണിൽ നടക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജി കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.പിഎസ്ജിയുടെ എതിരാളികൾ ബദ്ധവൈരികളായ ഒളിമ്പിക്ക് മാഴ്സെയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:15ന് ഒളിമ്പിക് മാഴ്സെയുടെ മൈതാനത്ത് വെച്ചാണ് ഈ ഒരു മത്സരം നടക്കുക.
കഴിഞ്ഞ ആഴ്ച നടന്ന മത്സരത്തിൽ ഇതേ മാഴ്സെ ഫ്രഞ്ച് കപ്പിൽ നിന്നും പിഎസ്ജിയെ പുറത്താക്കിയിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ആ മത്സരത്തിൽ പിഎസ്ജിയെ മാഴ്സെ പരാജയപ്പെടുത്തിയത്. പരിക്ക് മൂലം സൂപ്പർ താരം കിലിയൻ എംബപ്പേ ആ മത്സരത്തിൽ കളിച്ചിരുന്നില്ല.
PSG's Kylian Mbappé (24) is unbeaten against Marseille throughout his career, and has scored eight goals in 13 games against tomorrow's opponents.https://t.co/Ckrbj1toDA
— Get French Football News (@GFFN) February 25, 2023
തന്റെ കരിയറിൽ ഇതുവരെ ഒരൊറ്റ തവണ പോലും മാഴ്സെക്കെതിരെ പരാജയപ്പെടാത്ത താരമാണ് കിലിയൻ എംബപ്പേ.13 തവണയാണ് അദ്ദേഹം ഈ ടീമിനെതിരെ കളിച്ചിട്ടുള്ളത്.8 ഗോളുകൾ നേടിയിട്ടുണ്ട്.ഒരുതവണ പോലും പരാജയം അറിഞ്ഞിട്ടില്ല. 2020 ലും കഴിഞ്ഞ ആഴ്ചയും മാഴ്സെക്കെതിരെ പിഎസ്ജി പരാജയപ്പെട്ടപ്പോൾ എംബപ്പേ ഉണ്ടായിരുന്നില്ല എന്നുള്ളതാണ് വാസ്തവം.
ഏതായാലും എംബപ്പേ ഇന്നത്തെ മത്സരത്തിൽ നിർണായക ഘടകമായിരിക്കും.ഇന്ന് മത്സരഫലം എന്തായിരിക്കും എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്നത്. ഒരു മികച്ച മത്സരം തന്നെ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.