ഫ്രീ ട്രാൻസ്ഫറിലാണെങ്കിലും എംബപ്പേക്ക് പൊന്നും വില,റയലിന് നൽകേണ്ടി വരിക ഈ തുക!
പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേയുടെ കോൺട്രാക്ട് അവസാനിക്കാൻ ഇനി കേവലം മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഈ കരാറിന്റെ കാര്യത്തിൽ അദ്ദേഹം തീരുമാനങ്ങൾ എടുക്കാത്തത് കൊണ്ട് തന്നെ പതിവ് പോലെ ഒരുപാട് റൂമറുകൾ ഇപ്പോൾ പുറത്തേക്ക് വരുന്നുണ്ട്.പിഎസ്ജിയിൽ തുടരുമോ ഇല്ലയോ എന്ന കാര്യത്തിൽ കിലിയൻ എംബപ്പേ ഇതുവരെ ഒരു തീരുമാനം എടുത്തിട്ടില്ല. നിലവിൽ മറ്റേത് ക്ലബ്ബുമായും ചർച്ചകൾ നടത്താനും പ്രീ അഗ്രിമെന്റിൽ എത്താനുമുള്ള അവകാശം കിലിയൻ എംബപ്പേക്കുണ്ട്.
സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡുമായി എംബപ്പേ പ്രീ എഗ്രിമെന്റിൽ എത്തി എന്നുള്ള കാര്യം പ്രമുഖ ഫ്രഞ്ച് മാധ്യമമായ ഫൂട്ട്മെർക്കാറ്റോ റിപ്പോർട്ട് ചെയ്തിരുന്നു. പക്ഷേ എംബപ്പേയുടെ ക്യാമ്പ് തന്നെ നിരസിച്ചതോടെ അതിന് വിരാമമാവുകയായിരുന്നു.നിലവിൽ റയൽ മാഡ്രിഡ്, ലിവർപൂൾ എന്നേ റോമറുകളാണ് ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്നത്. ഇതിനിടെ പ്രമുഖ മാധ്യമമായ ടെലിഗ്രാഫ് മറ്റൊരു കാര്യം പങ്കുവെച്ചിട്ടുണ്ട്.
Kylian Mbappe – viene 🐢⏰🇫🇷 pic.twitter.com/gR61K9aEWO
— 💫 (@pessisfinishedx) January 8, 2024
അതായത് കിലിയൻ എംബപ്പേയെ ഫ്രീ ഏജന്റായി കൊണ്ട് എത്തിക്കാൻ സാധിക്കുമെങ്കിലും വലിയ ഒരു തുക തന്നെ അദ്ദേഹത്തിനായി ക്ലബ്ബുകൾ മുടക്കേണ്ടി വരും. വലിയ സാലറി അദ്ദേഹത്തിന് നൽകേണ്ടിവരും. ഒരു വർഷത്തിന് 75 മില്യൺ യൂറോ സാലറി ആയി കൊണ്ട് എംബപ്പേയുടെ ക്യാമ്പ് ആവശ്യപ്പെടും എന്നാണ് റിപ്പോർട്ടുകൾ. ടാക്സ് കഴിഞ്ഞതിനുശേഷം ഉള്ള തുകയാണ് ഇത്. മാത്രമല്ല ഇതിന് പുറമേ സൈനിങ്ങ് ബോണസും എംബപ്പേക്ക് നൽകേണ്ടിവരും.
അതായത് എംബപ്പേക്ക് വേണ്ടി ട്രാൻസ്ഫർ തുക നൽകേണ്ടി വരില്ല, അതുകൊണ്ടുതന്നെ വലിയ ഒരു സൈനിങ്ങ് ബോണസ് തന്നെ ആവശ്യപ്പെടാനാണ് എംബപ്പേയുടെ തീരുമാനം. ഒരു വർഷത്തേക്ക് 75 മില്യൺ യൂറോയൊക്കെ നൽകാൻ റയൽ മാഡ്രിഡ് തയ്യാറാകുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. നിലവിൽ പിഎസ്ജിയിൽ വലിയ സാലറി കൈപ്പറ്റുന്ന താരം കൂടിയാണ് കിലിയൻ എംബപ്പേ.