ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ഫ്ലോപാണ് നെയ്മർ : റിയോളോ
ഈ സീസണിന്റെ ആദ്യ പകുതിയിൽ തകർപ്പൻ പ്രകടനം പിഎസ്ജിക്ക് വേണ്ടി പുറത്തെടുക്കാൻ ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർക്ക് സാധിച്ചിരുന്നു. എന്നാൽ ഖത്തർ വേൾഡ് കപ്പിൽ ബ്രസീലിനെ വലിയ മുന്നേറ്റങ്ങൾ ഒന്നും ഉണ്ടാക്കാൻ കഴിഞ്ഞില്ല.പിന്നീട് പിഎസ്ജിയിലേക്ക് തിരിച്ചെത്തിയ നെയ്മർ വലിയ ഇമ്പാക്ട് ഉണ്ടാക്കാൻ കഴിയുന്നില്ല.ഒരു റെഡ് കാർഡ് അദ്ദേഹം വഴങ്ങുകയും ചെയ്തിരുന്നു.
കഴിഞ്ഞ മത്സരത്തിൽ റെന്നസിനോട് പരാജയപ്പെട്ടതിനു പിന്നാലെ നെയ്മർ ജൂനിയർക്കെതിരെ ഫ്രഞ്ച് ജേണലിസ്റ്റായ ഡാനിയൽ റിയോളോ രൂക്ഷ വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്. അതായത് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ഫ്ലോപാണ് നെയ്മർ ജൂനിയർ എന്നാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്നത്.റിയോളോയുടെ വാക്കുകൾ ഇങ്ങനെയാണ്.
Ligue 1: RMC Sport Pundit Slams Lionel Messi, Neymar After PSG’s Loss to Rennes https://t.co/RNLcO7FdW4
— PSG Talk (@PSGTalk) January 16, 2023
” ഈ സീസണിന്റെ ആദ്യ പകുതിയിൽ നെയ്മർ നല്ല പ്രകടനം നടത്തി. കാരണം അദ്ദേഹത്തിന് ഖത്തർ വേൾഡ് കപ്പിന് ഒരുങ്ങണമായിരുന്നു.അതിപ്പോൾ അവസാനിച്ചിട്ടുണ്ട്.നെയ്മറുടെ ട്രാൻസ്ഫറിന്റെ കാര്യം പരിഗണിച്ചാലും സാലറിയുടെ കാര്യം പരിഗണിച്ചാലും ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ഫ്ലോപാണ് നെയ്മർ ജൂനിയർ എന്നാണ് ഞാൻ കരുതുന്നത് ” റിയോളോ പറഞ്ഞു.
222 മില്യൺ യുറോയെന്ന ഭീമമായ തുകക്കായിരുന്നു നെയ്മറെ പിഎസ്ജി സ്വന്തമാക്കിയിരുന്നത്. വലിയ രൂപത്തിലുള്ള സാലറിയും ഇപ്പോൾ താരത്തിന് ക്ലബ്ബ് നൽകുന്നുണ്ട്.