ഫുട്ബോളിനെയാണ് അപമാനിച്ചത് :മെസ്സിയെ കൂവിയ ആരാധകർക്കെതിരെ പെറ്റിറ്റ്.
സൂപ്പർ താരം ലയണൽ മെസ്സി പിഎസ്ജിയിൽ ഇപ്പോൾ വളരെ ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ പിഎസ്ജി പരാജയപ്പെട്ടിരുന്നു. മാത്രമല്ല ലയണൽ മെസ്സിക്ക് സ്വന്തം ആരാധകരാൽ അപമാനിക്കപ്പെടേണ്ടി വരികയും ചെയ്തിരുന്നു. മെസ്സിയെ പിഎസ്ജി ആരാധകർ തന്നെ കൂവുകയായിരുന്നു.
ഈ വിഷയത്തിൽ ഇപ്പോൾ ഫ്രഞ്ച് ഇതിഹാസമായ ഇമ്മാനുവൽ പെറ്റിറ്റ് പിഎസ്ജി ആരാധകരെ വിമർശിച്ചിട്ടുണ്ട്. മെസ്സിയെ കൂവിയതിലൂടെ ഫുട്ബോളിനെയാണ് അപമാനിച്ചത് എന്നാണ് പെറ്റിറ്റ് പറഞ്ഞിട്ടുള്ളത്.മെസ്സിയോട് എത്രയും പെട്ടെന്ന് ക്ലബ്ബ് വിടാനും ഇദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.
Former French international Emmanuel Petit says PSG fans' booing of Lionel Messi is "an insult to football".https://t.co/oFv9DdOsuT
— Get French Football News (@GFFN) April 3, 2023
“പിഎസ്ജി ആരാധകർ ലയണൽ മെസ്സിയെ കൂവി എന്നുള്ളത് ഫുട്ബോളിനെ അപമാനിച്ചതുപോലെയാണ്.പിഎസ്ജി ഒരു ഫുട്ബോൾ ക്ലബ്ബ് അല്ല. മറിച്ച് റിട്ടയർമെന്റിന് മുന്നേ എല്ലാവരും വന്ന് ചേരുന്ന ഒരു ക്ലബ്ബാണ്.പിഎസ്ജിയിൽ എത്തിയതിനു ശേഷം ആരും തന്നെ ഇംപ്രൂവ് ആകുന്നില്ല.അതുകൊണ്ടുതന്നെ മെസ്സി എത്രയും പെട്ടെന്ന് ക്ലബ് വിടണം. മെസ്സിക്ക് ചുറ്റും ഒരു മികച്ച ടീം ഉണ്ടായാൽ മാത്രമേ പിഎസ്ജിക്ക് മുന്നേറാൻ സാധിക്കുകയുള്ളൂ എന്നുള്ളത് ആരാധകർ ആദ്യം മനസ്സിലാക്കണം “ഇതാണ് പെറ്റിറ്റ് പറഞ്ഞിട്ടുള്ളത്.
ലയണൽ മെസ്സി ഇപ്പോൾ പിഎസ്ജി വിടാൻ തന്നെയാണ് ഏറ്റവും കൂടുതൽ സാധ്യതകൾ കാണുന്നത്. ബാഴ്സയിലേക്ക് പോകാനാണ് മെസ്സി ആഗ്രഹിക്കുന്നത്.