ഫിറ്റ്നസ് വീണ്ടെടുത്തു, റാമോസിന്റെ അരങ്ങേറ്റം ഉടൻ!
ഈ ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജി സ്വന്തമാക്കിയ പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായിരുന്നു സെർജിയോ റാമോസ്. എന്നാൽ താരത്തിന് ഇതുവരെ പിഎസ്ജിക്കായി അരങ്ങേറ്റം കുറിക്കാൻ സാധിച്ചിരുന്നില്ല. പരിക്കായിരുന്നു റാമോസിനെ അലട്ടി കൊണ്ടിരുന്നത്. കഴിഞ്ഞ ജൂലൈയിൽ താരം പിഎസ്ജിയിൽ എത്തിയെങ്കിലും പരിക്ക് മൂലം ഇത്രയും കാലം താരം പുറത്തിരിക്കുകയായിരുന്നു.
എന്നാൽ റാമോസ് ഫിറ്റ്നസ് വീണ്ടെടുത്തു എന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താരം ഫുൾ ട്രെയിനിങ് ഇപ്പോൾ പൂർത്തിയാക്കിയിട്ടുണ്ട്. മെഡിക്കൽ ടീം താരം സജ്ജനാണ് എന്നുള്ള കാര്യം പോച്ചെട്ടിനോയെ അറിയിച്ചിട്ടുണ്ട്. ഇനി പരിശീലകനായ പോച്ചെട്ടിനോയാണ് തീരുമാനം കൈകൊള്ളേണ്ടത്.
He's back in full training and ready to go. 💪https://t.co/aT5LvsXmYn
— MARCA in English (@MARCAinENGLISH) October 12, 2021
വരുന്ന വെള്ളിയാഴ്ച്ച രാത്രി ലീഗ് വണ്ണിൽ നടക്കുന്ന മത്സരത്തിൽ ആങ്കേഴ്സിനെ പിഎസ്ജി നേരിടുന്നുണ്ട്. പല താരങ്ങളും ഇന്റർനാഷണൽ ബ്രേക്കിന്റെ തിരക്കിലും യാത്രയിലുമാണ്. അത്കൊണ്ട് തന്നെ ഒരുപക്ഷെ ഈ മത്സരത്തിൽ റാമോസിന്റെ അരങ്ങേറ്റം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ താരത്തിന്റെ കാര്യത്തിൽ പോച്ചെട്ടിനോ റിസ്ക് എടുക്കുമോ എന്നുള്ളത് കൂടി കണ്ടറിയേണ്ടിയിരിക്കുന്നു.
2021-ൽ കേവലം ഏഴ് മത്സരങ്ങൾ മാത്രമാണ് സെർജിയോ റാമോസ് കളിച്ചിട്ടുള്ളത്. മാത്രമല്ല താരത്തിന്റെ പ്രായം 35 ആണ്. ഇതൊക്കെ ആരാധകർക്ക് റാമോസിന്റെ കാര്യത്തിൽ ചെറിയ രൂപത്തിൽ ആശങ്ക നൽകുന്നുണ്ട്.