ഫാബിയാൻ റൂയിസിന് പിന്നാലെ മധ്യനിരയിലേക്ക് മറ്റൊരു സ്പാനിഷ് സൂപ്പർ താരത്തെ കൂടി സ്വന്തമാക്കി!

ട്രാൻസ്ഫർ വിന്റോ അടക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി താരങ്ങളെ വാരിക്കൂട്ടൽ തുടരുകയാണ്. നാപ്പോളിയുടെ സ്പാനിഷ് മിഡ്ഫീൽഡറായ ഫാബിയാൻ റൂയിസിനെ സ്വന്തമാക്കിയ വിവരം PSG ഒഫീഷ്യലായി കൊണ്ട് അറിയിച്ചിരുന്നു.അഞ്ചുവർഷത്തെ കരാറിലാണ് താരം ഒപ്പു വെച്ചിരിക്കുന്നത്.21 മില്യൺ യുറോയോളമാണ് പിഎസ്ജി താരത്തിന് വേണ്ടി ചിലവഴിച്ചിരിക്കുന്നത്.

എന്നാൽ ഇതുകൊണ്ടൊന്നും അവസാനിപ്പിക്കാൻ പിഎസ്ജി തയ്യാറായിട്ടില്ല.മറ്റൊരു സ്പാനിഷ് മിഡ്‌ഫീൽഡറുടെ കാര്യത്തിൽ കൂടി ഇപ്പോൾ PSG ധാരണയിൽ എത്തിക്കഴിഞ്ഞിട്ടുണ്ട്.സ്പാനിഷ് ക്ലബ്ബായ വലൻസിയയുടെ താരമായ കാർലോസ് സോളറുടെ കാര്യത്തിലാണ് ഇപ്പോൾ PSG ധാരണയിൽ എത്തിയിട്ടുള്ളത്. ഇക്കാര്യം ഒഫീഷ്യലായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

20 മില്യൺ യുറോയോളമാണ് താരത്തിന് വേണ്ടി പിഎസ്ജി ചിലവഴിക്കുക. 5 വർഷത്തെ കരാറിലാണ് താരം ക്ലബ്ബുമായി ഒപ്പുവെക്കുക. ക്ലബ്ബിന്റെ സ്പോർട്ടിംഗ് ഡയറക്ടർ ലൂയിസ് കാമ്പോസിന്റെ പ്രത്യേക താല്പര്യം പ്രകാരമാണ് ഈ മിഡ്ഫീൽഡർ ഇപ്പോൾ ക്ലബ്ബിൽ എത്തുന്നത്. ഇപ്പോഴേക്കും ഭാവിയിലേക്കും വളരെയധികം ഗുണം ചെയ്യുന്ന ഒരു താരമാണ് സോളർ എന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തൽ.

ഏതായാലും മിഡ്‌ഫീൽഡിനെ കൂടുതൽ ശക്തിപ്പെടുത്താനാണ് ഈ ട്രാൻസ്ഫർ ജാലകത്തിൽ PSG ലക്ഷ്യം വെച്ചിരുന്നത്. അത് ഏറെക്കുറെ ഫലം കണ്ടു എന്ന് പറയേണ്ടിവരും. ഇനി ഈ താരങ്ങൾ പ്രതീക്ഷക്കൊത്ത് തിളങ്ങുകയാണ് വേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *