പ്രൊഫഷണലിസം കാണിക്കൂ,പരസ്പരം ബഹുമാനിക്കൂ : സഹതാരങ്ങളോട് എംബപ്പേ!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ പിഎസ്ജി നാണംകെട്ട തോൽവി വഴങ്ങിയിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മൊണാക്കോ പിഎസ്ജിയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങൾ കളിച്ചിട്ട് പോലും പിഎസ്ജി തകർന്നടിയുകയായിരുന്നു.
ഈ തോൽവിയിലുള്ള നിരാശ സൂപ്പർതാരമായ കിലിയൻ എംബപ്പേ പങ്കുവെച്ചിട്ടുണ്ട്.കൂടാതെ പിഎസ്ജി താരങ്ങൾക്ക് അദ്ദേഹം ഉപദേശവും നൽകിയിട്ടുണ്ട്.അതായത് താരങ്ങൾ കൂടുതൽ പ്രൊഫഷണലിസം കാണിക്കേണ്ടതുണ്ടെന്നും താരങ്ങൾ പരസ്പരം ബഹുമാനിക്കണമെന്നുമാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്. മത്സരശേഷം ആമസോൺ പ്രൈം വീഡിയോയോട് സംസാരിക്കുകയായിരുന്നു താരം.എംബപ്പേയുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) March 21, 2022
” യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ കടക്കാൻ ശ്രമിക്കുന്ന ഒരു മികച്ച ടീമിനോടാണ് ഞങ്ങൾ പരാജയപ്പെട്ടത്. അവരുടെ ഗെയിം പ്ലാൻ അവർ വ്യക്തമായി നടപ്പിലാക്കി. അവർ യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ പ്രവേശിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അവർ ഈ വിജയം അർഹിച്ചതാണ്. പക്ഷേ ഞങ്ങളുടെ ലക്ഷ്യം എന്നുള്ളത് കിരീടം നേടുക എന്നുള്ളതാണ്. മറ്റുള്ളതൊന്നും ഞങ്ങൾ കാര്യമാക്കുന്നില്ല. ഞങ്ങൾ എട്ടോ ഒമ്പതോ ഗോളുകൾക്ക് വിജയിച്ചാൽ പോലും , ആളുകൾ ചാമ്പ്യൻസ് ലീഗിനെ കുറിച്ചാണ് ചിന്തിച്ചു കൊണ്ടിരിക്കുക. ഞങ്ങൾ കുറച്ചു കൂടെ പ്രൊഫഷണലിസം കാണിക്കേണ്ടതുണ്ട്. മാത്രമല്ല പരസ്പരം ബഹുമാനിക്കുകയും വേണം. ഞങ്ങളുടെ ആരാധകരെ ഞങ്ങൾ ബഹുമാനിക്കണം. സ്വയം ബഹുമാനിക്കണം, മറ്റുള്ളവരോടുള്ള ബഹുമാനം പ്രകടിപ്പിക്കുകയും വേണം. അതാണ് നിലവിൽ ചെയ്യേണ്ടത് ” ഇതാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.
മോശം പ്രകടനമാണ് ഇപ്പോൾ പിഎസ്ജി കാഴ്ചവെക്കുന്നത്. അവസാനത്തെ നാല് മത്സരങ്ങളിൽ മൂന്നിലും PSG പരാജയപ്പെടുകയായിരുന്നു.