പ്രീമിയർ ലീഗിനേക്കാൾ മികച്ചതല്ല, പക്ഷേ ഫിസിക്കലാണ് : ലീഗ് വണ്ണിനെ കുറിച്ച് പോച്ചെ!
കഴിഞ്ഞ ജനുവരിയിലായിരുന്നു മൗറിസിയോ പോച്ചെട്ടിനോ പിഎസ്ജിയുടെ പരിശീലകസ്ഥാനമേറ്റെടുത്തത്. എന്നാൽ കഴിഞ്ഞ സീസണിലെ ലീഗ് വൺ കിരീടം പിഎസ്ജിക്ക് ലില്ലിക്ക് മുന്നിൽ അടിയറവ് വെക്കേണ്ടി വന്നിരുന്നു. പക്ഷെ ഈ സീസണിൽ മിന്നുന്ന പ്രകടനമാണ് പിഎസ്ജി ലീഗ് വണ്ണിൽ നടത്തുന്നത്.
ഏതായാലും ടോട്ടൻഹാമിന്റെ മുൻ പരിശീലകൻ കൂടിയായിരുന്ന പോച്ചെട്ടിനോ പ്രീമിയർ ലീഗിനെയും ലീഗ് വണ്ണിനേയും താരതമ്യം ചെയ്തിട്ടുണ്ട്. പ്രീമിയർ ലീഗിനേക്കാൾ മികച്ചതാണ് ലീഗ് വൺ എന്ന് പറയാൻ കഴിയില്ലെന്നും എന്നാൽ കൂടുതൽ ഫിസിക്കലാണ് ലീഗ് വൺ എന്നുമാണ് പോച്ചെട്ടിനോ അറിയിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ RMC സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
🇫🇷🏴 Pochettino trouve la Ligue 1 'plus physique' que la Premier League.
— RMC Sport (@RMCsport) November 9, 2021
💬 "Je ne dis pas que c’est un meilleur championnat que la Premier League, je pense que dans la façon dont les matches sont ici, ils sont plus physiques que la Premier League."https://t.co/gc43FIbZUF
” പ്രീമിയർ ലീഗിനേക്കാൾ മികച്ച ലീഗാണ് ലീഗ് വൺ എന്നെനിക്ക് പറയാൻ കഴിയില്ല.പക്ഷേ മത്സരങ്ങളുടെ കാര്യമെടുത്ത് പരിശോധിച്ചാൽ പ്രീമിയർ ലീഗിനേക്കാൾ കൂടുതൽ ഫിസിക്കലാണ് ലീഗ് വൺ.വളരെ സങ്കീർണ്ണമായ ലീഗാണ് ഫ്രഞ്ച് ലീഗ്.ഒരുപക്ഷെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫിസിക്കൽ ലീഗാണ് ഫ്രഞ്ച് ലീഗ്.ഓരോ മത്സരവും നല്ല ക്വാളിറ്റിയുണ്ടാവും.നെവർ ഗിവപ്പ് മെന്റാലിറ്റിയാണ് ഇവിടെ.ഒരു മികച്ച ലീഗ് തന്നെയാണ് ഫ്രഞ്ച് ലീഗ്. ഇവിടെ എത്തിയതിൽ ഞാൻ വളരെയധികം സന്തോഷവാനാണ് ” പോച്ചെ പറഞ്ഞു.
ഈ സീസണിൽ പിഎസ്ജിയിൽ എത്തിയ സൂപ്പർ താരം ലയണൽ മെസ്സിയും ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു. ലീഗ് വൺ കൂടുതൽ ഫിസിക്കലാണ് എന്നായിരുന്നു മെസ്സി സ്പോർട്ടിനോട് പറഞ്ഞത്.