പ്രശ്നങ്ങളെ കുറിച്ച് ഞങ്ങൾ ബോധവാൻമാരാണ് : എംബപ്പേ!
കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ വേണ്ടത്ര മികവിലേക്കുയരാൻ കരുത്തരായ പിഎസ്ജിക്ക് സാധിച്ചിരുന്നില്ല. അവസാനമായി കളിച്ച നാല് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് പിഎസ്ജിക്ക് വിജയിക്കാൻ സാധിച്ചിട്ടുള്ളത്. ഇതോടെ വിമർശനങ്ങൾ പിഎസ്ജിക്കും മുന്നേറ്റനിരക്കും ഏൽക്കേണ്ടി വന്നിരുന്നു. തിയറി ഹെൻറി അടക്കമുള്ളവർ പിഎസ്ജിയുടെ കളി ശൈലിയെ തന്നെ വിമർശിച്ചിരുന്നു.
എന്നാൽ ഈ വിമർശനങ്ങളോടിപ്പോൾ കിലിയൻ എംബപ്പേ പ്രതികരിച്ചിട്ടുണ്ട്. പ്രശ്നങ്ങളെ കുറിച്ച് തങ്ങൾ ബോധവാൻമാരാണെന്നും കൂടുതൽ മികച്ച പ്രകടനം തങ്ങൾ പുറത്തെടുക്കേണ്ടതുണ്ട് എന്നുമാണ് എംബപ്പേ അറിയിച്ചിട്ടുള്ളത്.കഴിഞ്ഞ ദിവസം ആമസോൺ പ്രൈം വീഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എംബപ്പേയുടെ വാക്കുകൾ ഇങ്ങനെയാണ്.
Kylian Mbappé to Prime Video:
— Get French Football News (@GFFN) December 5, 2021
"I am the league’s top assister, and in the Champions League as well, which proves I’m not selfish and I’m not just looking to score goals."https://t.co/DZoAdbTDFX
” ഞങ്ങൾ കൂടുതൽ മികച്ച പ്രകടനം നടത്തേണ്ടതുണ്ട് .അതിനെ കുറിച്ച് ഞങ്ങൾ ബോധവാൻമാരുമാണ്.മൂന്ന് മികച്ച താരങ്ങൾ ഉണ്ടാവുമ്പോൾ നിങ്ങൾക്ക് അതിൽ നിന്നും ഒന്നും ഒളിക്കാനാവില്ല.ഒരുമിച്ച് മികച്ച രൂപത്തിൽ ഞങ്ങൾ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.ഞങ്ങൾ ഓരോരുത്തരും അവരുടേതായ മികച്ച പ്രകടനം പുറത്തെടുക്കണം ” ഇതാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.
ഇനി ചാമ്പ്യൻസ് ലീഗിലാണ് പിഎസ്ജി കളിക്കുക. ക്ലബ് ബ്രൂഗെയാണ് പിഎസ്ജിയുടെ എതിരാളികൾ.