പോച്ചെട്ടിനോയെ പറഞ്ഞു വിടാൻ PSG നൽകേണ്ടത് വൻ തുക!

നിരവധി സൂപ്പർ താരങ്ങൾ ഉണ്ടായിട്ടും ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ തങ്ങളുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോയെ ഈ സീസണിന് ശേഷം പറഞ്ഞു വിടാനാണ് നിലവിൽ പിഎസ്ജി ആലോചിക്കുന്നത്. നിരവധി പരിശീലകരെ ഈ സ്ഥാനത്തേക്ക് പിഎസ്ജി പരിഗണിക്കുന്നുണ്ട്.

എന്നാൽ ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെ കഴിഞ്ഞ ദിവസം പുറത്തു വിട്ടിട്ടുണ്ട്.അതായത് പോച്ചെട്ടിനോയെ പരിശീലക സ്ഥാനത്ത് നിന്നും നീക്കിയാൽ നഷ്ടപരിഹാരമായി ഏകദേശം 15 മില്യൺ യുറോയോളമായിരിക്കും പിഎസ്ജി നൽകേണ്ടി വരിക. ഇത് ക്ലബ്ബ് അധികൃതർക്ക് ആശങ്ക നൽകുന്ന ഒരു കാര്യമാണ്.

നിലവിൽ പോച്ചെട്ടിനോക്ക് പിഎസ്ജിയുമായി ഒരു വർഷത്തെ കരാർ കൂടി അവശേഷിക്കുന്നുണ്ട്. സമീപകാലത്തെ പത്രസമ്മേളനങ്ങളിൽ അദ്ദേഹം പലപ്പോഴും അടുത്ത സീസണിനെ കുറിച്ച് സംസാരിക്കാറുണ്ട്. അതായത് അദ്ദേഹം പരിശീലക സ്ഥാനം ഒഴിയാൻ ഉദ്ദേശിക്കുന്നില്ല എന്ന് തന്നെയാണ് വ്യക്തമാവുന്നത്.അതായത് പിഎസ്ജിക്ക് അദ്ദേഹത്തെ പുറത്താക്കേണ്ടി വന്നേക്കും.

സിനദിൻ സിദാൻ,കോന്റെ,തിയാഗോ മൊട്ട,ജോക്കിം ലോ,മാർസെലോ ഗല്ലാർഡോ എന്നിവരുടെ പേരുകളൊക്കെ ഈ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്. എന്നാൽ താൽക്കാലികമായി ഒരു പരിശീലകനെ നിയമിക്കണമെന്നും പിന്നീട് പെപ്പിനെ എത്തിക്കണമെന്നുമാണ് ഒരു കൂട്ടർ ആവശ്യപ്പെടുന്നത്.2023-ലാണ് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കരാർ അവസാനിക്കുക.

Leave a Reply

Your email address will not be published. Required fields are marked *