പോച്ചെട്ടിനോയെ ഉടൻ പുറത്താക്കുമോ? ഏറ്റവും പുതിയ റിപ്പോർട്ട് ഇങ്ങനെ!

യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും റയലിനോട് പരാജയപ്പെട്ടു കൊണ്ട് പുറത്തായതിന് പിന്നാലെ തന്നെ പിഎസ്ജിയുടെ പരിശീലകനായ പോച്ചെട്ടിനോയെ പുറത്താക്കണമെന്ന ആവശ്യം വളരെ വലിയ രൂപത്തിൽ ആരാധകർക്കിടയിൽ നിന്നും ഉയർന്നിരുന്നു.അതിന് പിന്നാലെ പിഎസ്ജി മൊണാക്കോയോടും നാണംകെട്ട തോൽവി വഴങ്ങി.ഇതോട് കൂടി പിസ്ജി പോച്ചെട്ടിനോയെ പുറത്താക്കുമെന്നുള്ള അഭ്യൂഹങ്ങൾ വളരെ സജീവമായിരുന്നു.ഈയൊരു ഇന്റർനാഷണൽ ബ്രേക്കിനിടെ പോച്ചെട്ടിനോയുടെ സ്ഥാനം തെറിക്കുമെന്നായിരുന്നു റൂമറുകൾ.

ഏതായാലും ഈ വിഷയത്തിലുള്ള ഏറ്റവും പുതിയ റിപ്പോർട്ട് പ്രമുഖ ഫ്രഞ്ച് മാധ്യമമായ RMC സ്പോർട്ട് ഇപ്പോൾ പുറത്ത് വിട്ടിട്ടുണ്ട്. അതായത് ഉടൻതന്നെ പോച്ചെട്ടിനോയെ പുറത്താക്കാൻ PSG ഉദ്ദേശിക്കുന്നില്ല.മറിച്ച് ക്ലബ്ബിന്റെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ക്ലബ് ഒഫീഷ്യൽസിന് നിലവിൽ സമയം ആവശ്യമാണ്.അത്കൊണ്ട് തന്നെ ദൃതിപ്പെട്ട് പിഎസ്ജി തീരുമാനങ്ങൾ കൈക്കൊള്ളില്ല.

മാത്രമല്ല, പരിശീലക സ്ഥാനത്തേക്ക് ഒരു മികച്ച പരിശീലകൻ എത്തുമെന്നുള്ള ഉറപ്പ് ലഭിച്ചാൽ മാത്രമേ പോച്ചെട്ടിനോയെ പുറത്താക്കുന്ന നടപടികളിലേക്ക് പിഎസ്ജി നീങ്ങുകയൊള്ളൂ. പക്ഷേ ഈയൊരു പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഒരുപാട് കാലം കാത്തിരിക്കാനും പിഎസ്ജി തയ്യാറല്ല.അത്കൊണ്ട് തന്നെ ദൃതിപ്പെട്ട് പിഎസ്ജി തീരുമാനങ്ങളെടുക്കുകയില്ലെങ്കിലും അധികം വൈകാതെ ഈയൊരു പ്രതിസന്ധിക്ക് പിഎസ്ജി പരിഹാരം കണ്ടേക്കും.

പുതിയ പരിശീലകനായി കൊണ്ട് പിഎസ്ജി ഏറ്റവും കൂടുതൽ പരിഗണിക്കുന്നത് സിനദിൻ സിദാനെയാണ്. കൂടാതെ ഡിയഗോ സിമയോണിയുടെ പേരും ഈ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്.ഏതായാലും ഈ സീസൺ പോച്ചെട്ടിനോ തന്നെ പൂർത്തിയാകുമെന്നാണ് പലരും പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *