പോച്ചെട്ടിനോയുമായി ഉടക്കി, പിഎസ്ജി താരം പരിശീലനം നിർത്തി പോയി!
പിഎസ്ജിയുടെ പരിശീലകനായി മൗറിസിയോ പോച്ചെട്ടിനോ എത്തിയത് ബാധിക്കപ്പെട്ട താരങ്ങളിൽ ഒരാളാണ് ലെഫ്റ്റ് ബാക്ക് മിഷേൽ ബക്കർ. മുൻ പരിശീലകൻ തോമസ് ടുഷേലിന് കീഴിൽ ആവിശ്യത്തിന് അവസരങ്ങൾ ബക്കറിന് കിട്ടിയിരുന്നുവെങ്കിലും പോച്ചെട്ടിനോ വന്നതോടെ താരം പൂർണ്ണമായും തഴയപ്പെടുകയായിരുന്നു.ലായ്വിൻ കുർസാവ, അബ്ഡൗ ഡയാലോ എന്നിവർക്ക് മൂന്നാമനായാണ് ഇപ്പോൾ ബക്കറിന്റെ സ്ഥാനം. കഴിഞ്ഞ ഡിജോണിനെതിരെയുള്ള മത്സരത്തിൽ അവസരം ലഭിക്കാത്തത് താരത്തെ അസ്വസ്ഥനാക്കിയിരുന്നു. ഇതിന് പിന്നാലെ മറ്റൊരു സംഭവം അരങ്ങേറിയിരിക്കുകയാണ് പിഎസ്ജി ട്രൈനിംഗ് സെഷനിൽ. പോച്ചെട്ടിനോയോടും പരിശീലക സ്റ്റാഫിനോടും ഉടക്കിയ ബക്കർ കഴിഞ്ഞ പരിശീലനം നിർത്തി പോവുകയായിരുന്നു.
One @PSG_English player walked out of a fitness session this weekend 😳
— MARCA in English (@MARCAinENGLISH) March 1, 2021
👉 https://t.co/eLZOs8NLRL pic.twitter.com/V3R4NwfIj1
എൽ എക്വിപെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ട്രൈനിങ്ങിനിടെ പരിശീലക സ്റ്റാഫിനോട് ദേഷ്യപ്പെട്ട ബക്കർ പരസ്യബോർഡ് തട്ടിതെറിപ്പിച്ചു കൊണ്ട് ഡ്രസിങ് റൂമിലേക്ക് നടക്കുകയായിരുന്നു. സ്റ്റാഫ് താരത്തെ തിരികെ വിളിച്ചുവെങ്കിലും ചെവി കൊള്ളാൻ തയ്യാറാവാതെ ബക്കർ ഡ്രസിങ് റൂമിലെത്തി.എന്നാൽ പിന്നീട് തിരികെ എത്തിയ ബക്കർ പോച്ചെട്ടിനോയുടെ സ്റ്റാഫിനോട് മാപ്പ് പറയുകയായിരുന്നു. അതേസമയം താരം മാപ്പ് പറഞ്ഞെങ്കിലും താരത്തിന്റെ പ്രവർത്തിയിൽ പിഎസ്ജി ഒട്ടും തൃപ്തരല്ല എന്നാണ് റിപ്പോർട്ടുകൾ.
PSG's Mitchel Bakker 'storms out of warm down and kicks advertising board' after being overlooked by Mauricio Pochettino https://t.co/fGe1Qdcm6s
— MailOnline Sport (@MailSport) March 1, 2021