പോച്ചെട്ടിനോക്ക് പകരം മറ്റൊരു അർജന്റൈൻ പരിശീലകനെ എത്തിക്കാൻ PSG!

നിരവധി സൂപ്പർതാരങ്ങൾ ഉണ്ടായിട്ടും ഈ സീസണിൽ വേണ്ട രൂപത്തിൽ തിളങ്ങാൻ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ തങ്ങളുടെ അർജന്റൈൻ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോയെ ഒഴിവാക്കാനുള്ള ഒരുക്കത്തിലാണ് പിഎസ്ജിയുള്ളത്. ആ സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പിഎസ്ജി പരിഗണിക്കുന്നത് മുൻ റയൽ പരിശീലകനായിരുന്ന സിനദിൻ സിദാനെയാണ്.

കൂടാതെ മറ്റു പല പരിശീലകരുടെയും പേരുകൾ ഈ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്.ഇപ്പോഴിതാ പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെ ഒരു റൂമർ കൂടി ഇപ്പോൾ പുറത്തേക്ക് വിട്ടിട്ടുണ്ട്.അതായത് റിവർപ്ലേറ്റിന്റെ അർജന്റൈൻ പരിശീലകനായ മാഴ്സെലോ ഗല്ലാർഡോയെ പിഎസ്ജി പരിഗണിക്കുന്നുണ്ട് എന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. മുമ്പ് പിഎസ്ജിക്ക് വേണ്ടി കളിച്ച താരം കൂടിയാണ് ഗല്ലാർഡോ.

റിവർപ്ലേറ്റിൽ മികച്ച കണക്കുകളാണ് നിലവിൽ ഗല്ലാർഡോക്ക് അവകാശപ്പെടാനുള്ളത്. രണ്ട് കോപ്പ ലിബർട്ടഡോറസ് നേടിക്കൊടുക്കാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.കൂടാതെ അർജന്റൈൻ ലീഗ് കിരീടവും കോപ സുഡാമേരിക്കാനയും ഇദ്ദേഹം ഒരു റിവർപ്ലേറ്റിന് നേടിക്കൊടുത്തിട്ടുണ്ട്. എന്നാൽ ലാറ്റിനമേരിക്കക്ക് പുറത്ത് ഇദ്ദേഹം ക്ലബുകളെ പരിശീലിപ്പിച്ചിട്ടില്ല എന്നുള്ളതാണ് പിഎസ്ജിക്ക് ആശങ്ക നൽകുന്ന കാര്യം.

അന്റോണിയോ കോന്റെ,തിയാഗോ മൊട്ട,ജോക്കിം ലോ എന്നിവരെയൊക്കെയും പിഎസ്ജി പരിഗണിക്കുന്നുണ്ട്.എന്നാൽ സിദാന് തന്നെയാണ് പിഎസ്ജി പ്രഥമ പരിഗണന നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *