പെപ്പിനും ക്ലോപ്പിനുമൊപ്പം ഇടം പിടിച്ചപ്പോഴും ഞാനൊന്നും പറഞ്ഞിട്ടില്ല : ലീഗ് വണ്ണിലെ മികച്ച പരിശീലകരുടെ പട്ടികയിൽ ഇടം ലഭിക്കാത്തതിനെ കുറിച്ച് പോച്ചെ പറയുന്നു!
ഈ സീസണിലെ ലീഗ് വൺ കിരീടം പിഎസ്ജിക്ക് നേടിക്കൊടുക്കാൻ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോക്ക് സാധിച്ചിരുന്നു. ഇതിനു ശേഷമായിരുന്നു ലീഗ് വണ്ണിലെ ഏറ്റവും മികച്ച പരിശീലകരുടെ ലിസ്റ്റ് അധികൃതർ പുറത്തുവിട്ടത്. ആശ്ചര്യപ്പെടുത്തുന്ന കാര്യമെന്തെന്നാൽ പോച്ചെട്ടിനോക്ക് ഇതിൽ ഇടമില്ല എന്നുള്ളതാണ്.
ഇതേക്കുറിച്ച് കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ പോച്ചെട്ടിനോയോട് മാധ്യമ പ്രവർത്തകർ ചോദിക്കപ്പെട്ടിരുന്നു. അതായത് ഈ പട്ടികയിൽ ഇടം ലഭിക്കാത്തതിനെ കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ് എന്നായിരുന്നു പോച്ചെയോട് ചോദിക്കപ്പെട്ടത്. എന്നാൽ ഇക്കാര്യത്തിൽ അഭിപ്രായം പറയുന്ന ആളല്ല താൻ എന്നാണ് പോച്ചെ മറുപടി പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ലെ എക്യുപെ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
PSG's Mauricio Pochettino reacts to not being nominated for Ligue 1 manager of the year:
— Get French Football News (@GFFN) May 7, 2022
"I have no opinion to give. I didn’t have one either when I was nominated in England alongside Jürgen Klopp and Pep Guardiola."https://t.co/XPWx0CfKox
” എനിക്ക് ഇതേക്കുറിച്ച് ഒരു അഭിപ്രായവും നൽകാനില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ യുർഗൻ ക്ലോപിനൊപ്പവും പെപ് ഗ്വാർഡിയോളക്കുമൊപ്പവും ഇടം നേടിയപ്പോഴും ഞാൻ യാതൊരുവിധ അഭിപ്രായങ്ങളും നൽകിയിരുന്നില്ല. അതുകൊണ്ടുതന്നെ എനിക്കിപ്പോൾ ഇതേ കുറിച്ച് ഒന്നും തന്നെ പറയാനില്ല എന്നുള്ളതാണ് യാഥാർത്ഥ്യം ” ഇതാണ് പോച്ചെ പറഞ്ഞിട്ടുള്ളത്.
റെന്നസിന്റെ പരിശീലകനായ ബ്രൂണോ,മാഴ്സെയുടെ പരിശീലകനായ സാംപോളി,നാന്റെസിന്റെ പരിശീലകനായ അന്റോയിൻ, സ്ട്രാസ്ബർഗിന്റെ പരിശീലകനായ സ്റ്റീഫൻ,നീസിന്റെ പരിശീലകനായ ഗാൾടിയർ എന്നിവരാണ് ഈ ലിസ്റ്റിൽ ഇടം നേടിയിട്ടുള്ളത്. മെയ് പതിനഞ്ചാം തീയതിയാണ് ഈ പുരസ്കാരം സമ്മാനിക്കപ്പെടുക.