പുതിയ പരിശീലകനുമായി ഫുൾ എഗ്രിമെന്റിലെത്തി PSG,പക്ഷെ പോച്ചെട്ടിനോ പിടിവാശിയിൽ!

പിഎസ്ജി അവരുടെ പുതിയ പരിശീലകനായി കൊണ്ട് എത്തിക്കുക ക്രിസ്റ്റഫെ ഗാൾട്ടീറിനെയാണ് എന്നുള്ളത് നേരത്തെ തന്നെ ഉറപ്പായ കാര്യമാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ കാര്യത്തിൽ ഫുൾ എഗ്രിമെന്റിൽ എത്താൻ പിഎസ്ജിക്ക് സാധിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ ക്ലബായ നീസുമായാണ് കരാറിൽ എത്തിയിട്ടുള്ളത്.

നീസിൽ നിന്ന് അദ്ദേഹത്തെ എത്തിക്കുന്നതിന് നഷ്ടപരിഹാരമായി കൊണ്ട് അവർക്ക് ഒരു തുക PSG നൽകേണ്ടിവരും.10 മില്യൺ യൂറോക്ക് താഴെയുള്ള ഒരു തുകയായിരിക്കും പിഎസ്ജിക്ക് ഗാൾട്ടീർക്ക് വേണ്ടി നീസിന് നൽകുക. മാത്രമല്ല കരാറിന്റെ കാര്യത്തിലും PSG ഗാൾട്ടീറുമായി ധാരണയിലെത്തിയിട്ടുണ്ട്. രണ്ടു വർഷത്തെ കരാറായിരിക്കും അദ്ദേഹത്തിന് പിഎസ്ജി നൽകുക. കൂടാതെ ഒരു വർഷത്തേക്ക് കൂടി ഈ കരാർ നീട്ടാനുള്ള ഓപ്ഷൻ കൂടിയുണ്ടാവും.

അതേസമയം ഗാൾട്ടീറെ നിയമിക്കണമെങ്കിൽ നിലവിലെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോയെ ആദ്യം ക്ലബ്ബ് പുറത്താക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ക്ലബും പോച്ചെയും തമ്മിൽ നേരത്തെ ധാരണയിലെത്തിയിട്ടുണ്ട്.15 മില്യൺ യുറോയാണ് നഷ്ടപരിഹാരമായി കൊണ്ട് പിഎസ്ജി പോച്ചെക്ക് നൽകാനുള്ളത്. ഇത് കുറക്കാനുള്ള ശ്രമങ്ങൾ പിഎസ്ജി നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടിട്ടില്ല. മാത്രമല്ല പുറത്താക്കുന്നതിന്റെ മുമ്പ് തന്നെ 15 മില്യൺ യുറോ മുഴുവനായും ലഭിക്കണമെന്ന പിടിവാശിയിലാണ് നിലവിൽ പോച്ചെട്ടിനോ ഉള്ളത്.

മാത്രമല്ല കരാർ പ്രകാരം പുറത്താക്കുന്ന സമയത്ത് പോച്ചെയുടെ കോച്ചിംഗ് സ്റ്റാഫിന് നഷ്ടപരിഹാരമായി കൊണ്ട് 3 മില്യൺ യുറോയും പിഎസ്ജി നൽകേണ്ടതുണ്ട്.ഇതും ഉടൻ തന്നെ നൽകണമെന്നാണ് പോച്ചെയുടെ നിലപാട്.അത്കൊണ്ട് തന്നെ പോച്ചെട്ടിനോയുടെ കാര്യങ്ങൾ സെറ്റിൽ ചെയ്താൽ മാത്രമേ പിഎസ്ജിക്ക് ഗാൾട്ടീറെ നിയമിക്കാൻ സാധിക്കുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *