പുതിയ ക്ലബ്ബ് കണ്ടെത്തിക്കോളൂ : നാല് സൂപ്പർ താരങ്ങൾക്ക് PSG യുടെ നിർദ്ദേശം!
പിഎസ്ജിയുടെ പുതിയ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർ ടീമിനെ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ തന്റെ പ്ലാനുകളിൽ ഇല്ലാത്ത താരങ്ങളെ ഒഴിവാക്കാൻ പിഎസ്ജിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അത് മാത്രമല്ല സാലറി ബിൽ വളരെയധികം ഉയർന്നതിനാൽ ചില താരങ്ങളെ ഒഴിവാക്കൽ ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം അനിവാര്യമായിരിക്കുകയാണ്.
പിഎസ്ജി തങ്ങളുടെ പ്രീ സീസൺ ടൂർ ഏഷ്യൻ രാജ്യമായ ജപ്പാനിലെക്കാണ് നടത്തുന്നത്. ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിനെ കഴിഞ്ഞ പിഎസ്ജി പുറത്ത് വിട്ടിരുന്നു. നാല് സൂപ്പർതാരങ്ങൾക്ക് ഈ സ്‌ക്വാഡിൽ ഇടം നേടാൻ കഴിഞ്ഞിട്ടില്ല.വൈനാൾഡം,ജൂലിയൻ ഡ്രാക്സ്ലർ,ലായ്വിൻ കുർസാവ,ആന്റെർ ഹെരേര എന്നിവരെയാണ് ഈ സ്‌ക്വാഡിൽ നിന്നും ഒഴിവാക്കിയിട്ടുള്ളത്.
Message sent to the following PSG players – who have been left out of the pre-season trip to Japan: “Find a new club!”
— Get French Football News (@GFFN) July 15, 2022
❌ Georginio Wijnaldum (31)
❌ Julian Draxler (28)
❌ Layvin Kurzawa (29)
❌ Ander Herrera (32)
അതായത് ഈ നാല് താരങ്ങളും ഗാൾട്ടിയറുടെ പദ്ധതികളിലില്ല. അതുകൊണ്ടുതന്നെ ഈ നാല് സൂപ്പർതാരങ്ങളോടും പുതിയ ക്ലബ്ബ് കണ്ടെത്താൻ പിഎസ്ജി ആവശ്യപ്പെട്ട് കഴിഞ്ഞു എന്നാണ് ഗെറ്റ് ഫ്രഞ്ച് ഫുട്ബോൾ ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ നാല് താരങ്ങളും ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബ് വിടേണ്ടി വന്നേക്കും.
പിഎസ്ജിയുടെ ജപ്പാൻ ടൂറിനുള്ള സ്‌ക്വാഡ് താഴെ നൽകുന്നു.