പുതിയ കരാറും വേണ്ട,ലോയൽറ്റി ബോണസും വേണ്ട,എംബപ്പേ പോകുന്നു!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിന്റെ തുടക്കത്തിൽ തന്നെ കിലിയൻ എംബപ്പേ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു.പിഎസ്ജിയുമായി കോൺട്രാക്ട് പുതുക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് ക്ലബ്ബിനെ അറിയിച്ചതോടുകൂടിയാണ് വിവാദങ്ങൾ ആരംഭിച്ചത്. പക്ഷേ പിന്നീട് ഇതെല്ലാം അവസാനിക്കുകയും എംബപ്പേ ക്ലബ്ബിനോടൊപ്പം തുടരുകയും ചെയ്തു.ലീഗ് വണ്ണിൽ താരം പിഎസ്ജിക്ക് വേണ്ടി അഞ്ചു ഗോളുകൾ നേടിയിട്ടുണ്ട്.
അടുത്ത വർഷമാണ് അദ്ദേഹത്തിന്റെ കോൺട്രാക്ട് അവസാനിക്കുക.ഇത് താരം പുതുക്കുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ നിരവധി കൺഫ്യൂഷനുകൾ നിലനിൽക്കുന്നുണ്ട്. ഇത് പുതുക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ പിഎസ്ജി തുടരുകയാണ്. കഴിഞ്ഞ ദിവസം നാസർ അൽ ഖലീഫി വളരെ നല്ല രീതിയിലായിരുന്നു എംബപ്പേയെ കുറിച്ച് സംസാരിച്ചിരുന്നത്. കരാർ പുതുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഇപ്പോൾ പിഎസ്ജിയുള്ളത്.
PSG president Al Khelaifi: “Mbappé is an incredible player and a fantastic person, I can confirm that. We have very good and positive relationship”. 🚨🔴🔵
— Fabrizio Romano (@FabrizioRomano) September 6, 2023
“Trust me — PSG team, on and off the pitch, has never been so united”, told Record. pic.twitter.com/BKoEZygcal
എന്നാൽ ഇതുമായി ബന്ധപ്പെട്ട ഒരു പുതിയ റിപ്പോർട്ട് ഗോൾ ഡോട്ട് കോം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് കിലിയൻ എംബപ്പേ പിഎസ്ജിയുമായി കരാർ പുതുക്കില്ല. അവർ നൽകുന്ന ഓഫർ അദ്ദേഹം നിരസിച്ചേക്കും. മാത്രമല്ല ലോയൽറ്റി ബോണസും എംബപ്പേ വേണ്ടെന്നു വെക്കും. ഏകദേശം 80 മില്യൺ യൂറോയോളമാണ് എംബപ്പേ വേണ്ടെന്ന് വെക്കുക. എന്നിട്ട് അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹം ഫ്രീ ഏജന്റായി കൊണ്ട് ക്ലബ്ബ് വിടും.സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിലേക്ക് തന്നെയായിരിക്കും എംബപ്പേ പോവുക.
പക്ഷേ പിഎസ്ജി ഇതിന് വഴങ്ങി കൊടുക്കാൻ സാധ്യത കുറവാണ്. താരത്തിന്റെ കോൺട്രാക്ട് പുതുക്കാനുള്ള ശ്രമങ്ങൾ ഈ സീസണിൽ ഉടനീളം പിഎസ്ജി നടത്തും എന്ന കാര്യത്തിൽ സംശയങ്ങൾ ഇല്ല. താരത്തെ ഫ്രീ ഏജന്റായി കൊണ്ട് ക്ലബ്ബ് വിടാൻ പിഎസ്ജി അനുവദിക്കില്ല. എങ്ങനെയെങ്കിലും കോൺട്രാക്ട് പുതുക്കിക്കൊണ്ട് ട്രാൻസ്ഫർ ഫീ സ്വന്തമാക്കാനുള്ള പദ്ധതിയാണ് പിഎസ്ജി ഒരുക്കിയിരിക്കുന്നത്.