പീഡനക്കേസ്, ഹക്കീമിക്ക് മേൽ കുറ്റം ചുമത്തി,ഗാൾട്ടിയർ പറഞ്ഞത്!

പിഎസ്ജിയുടെ മൊറോക്കൻ സൂപ്പർതാരമായ അഷ്‌റഫ് ഹക്കീമിയുമായി ബന്ധപ്പെട്ട ഒരു വാർത്ത ദിവസങ്ങൾക്കു മുന്നേ പുറത്തേക്ക് വന്നിരുന്നു.അതായത് ഹക്കീമി തന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നായിരുന്നു ഒരു യുവതി ആരോപിച്ചിരുന്നത്. അവർ പരാതി നൽകാൻ തയ്യാറായിരുന്നില്ലെങ്കിലും പ്രോസിക്യൂട്ടർ സ്വമേധയാ കേസെടുത്തു അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് ഹക്കീമിക്ക് മേൽ ഇപ്പോൾ കുറ്റം ചുമത്തിയിട്ടുണ്ട്.ഫ്രഞ്ച് മാധ്യമങ്ങൾ എല്ലാവരും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പക്ഷേ താരത്തിന് രാജ്യം വിട്ട് പുറത്തു പോകുന്നതിന് നിലവിൽ വിലക്കുന്നുമില്ല. അതിനർത്ഥം ജർമ്മനിയിലേക്ക് സഞ്ചരിച്ചു കൊണ്ട് ബയേണിനെതിരെയുള്ള മത്സരത്തിൽ ഈ പിഎസ്ജി താരത്തിന് പങ്കെടുക്കാം എന്നുള്ളതാണ്.

ഏതായാലും ഈ വിഷയത്തിൽ അന്വേഷണങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.പിഎസ്ജിയുടെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയറോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

“അഷ്‌റഫ് ഹക്കീമിയുമായി ബന്ധപ്പെട്ട, ഫുട്ബോളുമായി ബന്ധമില്ലാത്ത കാര്യങ്ങളെക്കുറിച്ച് ഞാൻ ഒരിക്കലും നിങ്ങൾക്ക് മറുപടി നൽകില്ല “ഇതായിരുന്നു പിഎസ്ജി കോച്ച് പറഞ്ഞത്.

കുറ്റം ചുമത്തിയെങ്കിലും ഹക്കീമിയുടെ ലോയർ ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചിട്ടുണ്ട്. ഇതൊരു ബ്ലാക്ക് മെയിലിംഗ് മാത്രമാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ആരോപണങ്ങൾ വ്യാജമാണെന്നും ഹക്കീമി വളരെ ശാന്തനായി കൊണ്ട് അന്വേഷണങ്ങളോട് സഹകരിക്കുന്നുണ്ടെന്നും ലോയർ കൂട്ടിച്ചേർത്തു. പരിക്കിന്റെ പിടിയിലായിരുന്ന ഈ താരത്തിന് അടുത്ത മത്സരം കളിക്കാൻ സാധിക്കുമെന്നുള്ളത് പിഎസ്ജി സ്ഥിരീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *