പിൻവലിച്ചപ്പോൾ എംബപ്പേ തന്നെ തെറി വിളിച്ചുവോ? പ്രതികരിച്ച് എൻറിക്കെ!
പിഎസ്ജി സൂപ്പർതാരമായ കിലിയൻ എംബപ്പേയും പരിശീലകൻ ലൂയിസ് എൻറിക്കെയും ഇപ്പോൾ അത്ര നല്ല രസത്തിലല്ല ഉള്ളത്. പല മത്സരങ്ങളിലും കുറച്ച് സമയം മാത്രമാണ് എംബപ്പേയെ ഈ പരിശീലകൻ കളിപ്പിക്കാറുള്ളത്.എംബപ്പേ റയൽ മാഡ്രിഡിലേക്ക് പോവാൻ തീരുമാനിച്ചതിനുശേഷമാണ് ഇത്തരത്തിലുള്ള നീക്കങ്ങൾ പരിശീലകൻ ആരംഭിച്ചത്.പിഎസ്ജി മാനേജ്മെന്റിന്റെ പകപോക്കലാണ് ഇതിന്റെ പിന്നിലെന്നുള്ള ആരോപണങ്ങൾ വളരെ ശക്തമാണ്.
കഴിഞ്ഞ ഒളിമ്പിക് മാഴ്സെക്കെതിരെയുള്ള മത്സരത്തിൽ പിഎസ്ജി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ചിരുന്നു. മത്സരത്തിന്റെ 65ആം മിനുട്ടിൽ എംബപ്പേയെ കോച്ച് പിൻവലിച്ചിരുന്നു.ആ സമയത്ത് സൺ ഓഫ് എ ബിച്ച് എന്നുള്ള തെറിയാണ് എംബപ്പേ എൻറിക്കെയെ വിളിച്ചിട്ടുള്ളത്.ലിപ്റീഡിങ് വഴിയാണ് ഇക്കാര്യം മാധ്യമങ്ങൾ കണ്ടെത്തിയിട്ടുള്ളത്. പക്ഷേ പരിശീലകൻ ഇത് നിഷേധിച്ചിട്ടുണ്ട്.എൻറിക്കെ ഇതിനോട് പ്രതികരിച്ചത് ഇങ്ങനെയാണ്.
😬 Luis Enrique insulté par Mbappé à sa sortie au Vélodrome ? Le coach du PSG répond et la séquence est très étonnante… ! pic.twitter.com/3I6VaifFa3
— RMC Sport (@RMCsport) April 1, 2024
“വ്യാജ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഇവിടെ പലതും പ്രചരിക്കുന്നത്.ആരോ ഒരാൾ പടച്ചു വിട്ട വീഡിയോയുടെ അടിസ്ഥാനത്തിലാണ് നിങ്ങൾ എല്ലാവരും ഈ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത്.ഞാൻ ഇതൊന്നും കാര്യമാക്കുന്നില്ല.എന്റെ എല്ലാ താരങ്ങളുടെയും കാര്യത്തിൽ ഞാൻ സന്തോഷവാനാണ്. എപ്പോഴും പ്രശംസനീയമായ രൂപത്തിൽ പെരുമാറുന്ന വ്യക്തിയാണ് എംബപ്പേ ” ഇതാണ് എൻറിക്കെ പറഞ്ഞിട്ടുള്ളത്.
എംബപ്പേ റയൽ മാഡ്രിഡിലേക്കാണ് എന്നുള്ള കാര്യം ഉറപ്പായി കഴിഞ്ഞതാണ്. അദ്ദേഹത്തിന്റെ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ പിഎസ്ജി നടത്തിയെങ്കിലും അത് ഫലം കാണാതെ പോവുകയായിരുന്നു. ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ മാറ്റിനിർത്തിയാൽ മറ്റു പല മത്സരങ്ങളിലും പിഎസ്ജി എംബപ്പേയെ പുറത്തിരുത്തിയിരുന്നു.എംബപ്പേ ഇല്ലാതെ കളിക്കാൻ പിഎസ്ജി പഠിക്കേണ്ടതുണ്ട് എന്നായിരുന്നു ഇതിനുള്ള വിശദീകരണമായി കൊണ്ട് എൻറിക്കെ നൽകിയിരുന്നത്.