പിറകിൽ ആരാധകരുണ്ടാവുമ്പോൾ ഞങ്ങളെ തോൽപ്പിക്കുക ബുദ്ധിമുട്ടാണ് : പാർക്ക് ഡെസ് പ്രിൻസസിനെ പുകഴ്ത്തി നെയ്മർ!

ഈ സീസൺ ആരംഭിക്കുന്നതിന് മുന്നേ ഒരു ബുദ്ധിമുട്ടേറിയ സമയത്തിലൂടെയായിരുന്നു സൂപ്പർതാരം നെയ്മർ ജൂനിയർ കടന്നുപോയിക്കൊണ്ടിരുന്നത്. താരത്തെ ക്ലബ്ബ് ഒഴിവാക്കുമെന്നുള്ള റൂമറുകൾ വരെ ഉണ്ടായിരുന്നു.എന്നാൽ സീസൺ ആരംഭിച്ചതോടുകൂടി നെയ്മറുടെ യഥാർത്ഥ രൂപമാണ് ആരാധകർക്ക് കാണാൻ സാധിച്ചിട്ടുള്ളത്. തകർപ്പൻ പ്രകടനമാണ് ഇപ്പോൾ നെയ്മർ ഈ സീസണിൽ പുറത്തെടുക്കുന്നത്.

ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി കളിച്ച എല്ലാ കോമ്പിറ്റീഷനിലുമായി ആകെ 16 ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ നെയ്മർക്ക് ഇതിനോടകം തന്നെ സാധിച്ചിട്ടുണ്ട്. 9 ഗോളുകളും 7 അസിസ്റ്റുകളുമാണ് നെയ്മർ നേടിയിട്ടുള്ളത്.ഇതോടുകൂടി വിമർശനങ്ങൾ എല്ലാം അവസാനിക്കുകയായിരുന്നു.

ഏതായാലും തന്റെ ഹോം മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിനെയും അവിടുത്തെ ആരാധകരെയും ഇപ്പോൾ നെയ്മർ ജൂനിയർ പ്രശംസിച്ചിട്ടുണ്ട്.പാർക്ക് ഡെസ് പ്രിൻസസിൽ നിറഞ്ഞു കവിഞ്ഞ ആരാധകക്കൂട്ടം തങ്ങളുടെ പിറകിലുണ്ടാവുമ്പോൾ തങ്ങളെ തോൽപ്പിക്കുക എതിരാളികൾക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നാണ് നെയ്മർ പറഞ്ഞിട്ടുള്ളത്. താരത്തിന്റെ വാക്കുകളെ RMC റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഞാൻ യുവേഫ ചാമ്പ്യൻസ് ലീഗിൽ ലോകത്തുള്ള ഒരുപാട് സ്റ്റേഡിയങ്ങളിൽ കളിച്ചിട്ടുണ്ട്.പക്ഷേ എന്റെ ഫേവറേറ്റ് സ്റ്റേഡിയം, അത് പാർക് ഡെസ് പ്രിൻസസ് തന്നെയാണ്. ഈ സ്റ്റേഡിയത്തിൽ നിറഞ്ഞു കവിഞ്ഞ ആരാധക കൂട്ടം ഞങ്ങളുടെ പിറകിലുണ്ടാകുമ്പോൾ ഞങ്ങളെ പരാജയപ്പെടുത്തുക എന്നുള്ളത് എതിരാളികൾക്ക് ബുദ്ധിമുട്ടേറിയ ഒരു കാര്യമായി മാറുന്നു” ഇതാണ് നെയ്മർ ജൂനിയർ ഇപ്പോൾ പറഞ്ഞിട്ടുള്ളത്.

ഇനി പിഎസ്ജി തങ്ങളുടെ അടുത്ത മത്സരത്തിൽ ബ്രെസ്റ്റിനെയാണ് നേരിടുക. ശനിയാഴ്ച രാത്രി ഇന്ത്യൻ സമയം 8:30-നാണ് ഈയൊരു മത്സരം നടക്കുക. ഈ മത്സരത്തിന്റെ ആദ്യ ഇലവനിൽ നെയ്മർ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *