പിഎസ്ജി സൂപ്പർ താരത്തിന് വേണ്ടി അന്വേഷണം നടത്തി ന്യൂകാസിൽ യുണൈറ്റഡ്!

പുതിയ ഉടമസ്ഥർക്ക് കീഴിൽ ടീമിനെ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് നിലവിൽ പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡുള്ളത്.ഇതിന്റെ ഭാഗമായി സൂപ്പർ താരം കീറൻ ട്രിപ്പിയറിനെ സ്വന്തമാക്കാൻ ന്യൂകാസിലിന് സാധിച്ചിരുന്നു. നിലവിൽ പ്രീമിയർ ലീഗിൽ 19-ആം സ്ഥാനത്താണ് ന്യൂകാസിൽ ഉള്ളത്. അതുകൊണ്ടുതന്നെ കൂടുതൽ താരങ്ങളെ എത്തിക്കാനാണ് ഇവരുടെ പദ്ധതി.

ഇപ്പോഴിതാ പിഎസ്ജിയുടെ ഗോൾകീപ്പറായ കെയ്‌ലർ നവാസിന് വേണ്ടി ന്യൂകാസിൽ അന്വേഷണം നടത്തിയിട്ടുള്ളത്. താരത്തെ വിൽക്കാൻ ഉദ്ദേശമുണ്ടോ എന്നറിയാൻ വേണ്ടിയാണ് ന്യൂകാസിൽ പിഎസ്ജിയെ കോൺടാക്ട് ചെയ്തത്.എന്നാൽ ഉടൻ തന്നെ പിഎസ്ജി ഇത് നിരസിക്കുകയായിരുന്നു.നവാസിനെ വിട്ടുനൽകാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് പിഎസ്ജി അറിയിച്ചിട്ടുള്ളത്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ RMC സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നിലവിൽ കെയ്‌ലർ നവാസും ഡോണ്ണാരുമയുമാണ് പിഎസ്ജിയുടെ ഗോൾ വല പങ്കിടുന്നത്.ഇരുവരെയും വെച്ച് മുന്നോട്ടുകൊണ്ടുപോകാൻ തന്നെയാണ് പിഎസ്ജിയുടെ തീരുമാനം. വളരെയധികം പരിചയസമ്പന്നനായ നവാസിനെ വിട്ടു നൽകാൻ പിഎസ്ജി ഉദ്ദേശിക്കുന്നില്ല.ഈ സീസണിൽ 12 ലീഗ് മത്സരങ്ങളിൽ വല കാത്ത നവാസ് മൂന്ന് ക്ലീൻ ഷീറ്റുകളും നേടിയിട്ടുണ്ട്.

നിലവിൽ കെയ്‌ലർ നവാസ് കോവിഡിന്റെ പിടിയിലാണ്. താരം ഉടൻ തന്നെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *