പിഎസ്ജി വിട്ടതിൽ ഖേദം : തുറന്ന് പറഞ്ഞ് റൊണാൾഡീഞ്ഞോ!

2001-ലായിരുന്നു ഗ്രിമിയോയിൽ നിന്നും പിഎസ്ജി ബ്രസീലിയൻ സൂപ്പർതാരമായ റൊണാൾഡീഞ്ഞോയെ സ്വന്തമാക്കിയത്. എന്നാൽ അധികകാലം അദ്ദേഹം പാരീസിൽ തുടർന്നില്ല.രണ്ട് സീസൺ മാത്രം കളിച്ച അദ്ദേഹം പിന്നീട് ബാഴ്സയിലേക്ക് പോവുകയായിരുന്നു.30 മില്യൺ യുറോക്കാണ് താരത്തെ പിഎസ്ജി ബാഴ്സക്ക് കൈമാറിയത്.പിന്നീട് 5 വർഷമാണ് ഡീഞ്ഞോ ബാഴ്സയിൽ ചിലവഴിച്ചത്.

ഏതായാലും വളരെ പെട്ടെന്ന് പിഎസ്ജി വിട്ടതിൽ റൊണാൾഡീഞ്ഞോ ഇപ്പോൾ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.തന്റെ ജീവിതത്തിലെ ഏറ്റവും മോശം ഓർമ്മയാണ് പിഎസ്ജി വിട്ടത് എന്നാണ് ഡീഞ്ഞോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകളെ പിഎസ്ജി ടോക്ക് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” എന്റെ ജീവിതത്തിലെ ഏറ്റവും മോശം ഓർമ്മ പിഎസ്ജി കൂടുതൽ കാലം തുടരാൻ കഴിഞ്ഞില്ല എന്നുള്ളതാണ്.പിഎസ്ജി വിടേണ്ടി വന്നതാണ് എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള ഏറ്റവും മോശം കാര്യം.പിഎസ്ജിയിൽ ഒരു വ്യത്യസ്തനായ പരിശീലകനും ഫോർമേഷനും മറ്റുകാര്യങ്ങളുമൊക്കെ ഉണ്ടായിരുന്നെങ്കിൽ ഞാൻ പിഎസ്ജിയിൽ തന്നെ തുടരുമായിരുന്നു.എനിക്ക് ക്ലബ്ബിൽ തുടരാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ കാര്യങ്ങളെല്ലാം നടത്തുന്നത് ദൈവമാണല്ലോ.ഞാൻ ഇവിടെ അവസാനിപ്പിച്ചിട്ട് മികച്ച ഒരു ക്ലബ്ബിലേക്ക് തന്നെയാണ് ചേക്കേറിയത്. അവിടെ ഞാൻ വളരെയധികം ഹാപ്പിയായിരുന്നു ” ഇതാണ് ഡീഞ്ഞോ പറഞ്ഞിട്ടുള്ളത്.

2005 ൽ ലോകത്തിലെ ഏറ്റവും മികച്ച താരത്തിന് സമ്മാനിക്കുന്ന ബാലൺ ഡിഓർ പുരസ്കാരം നേടാൻ റൊണാൾഡീഞ്ഞോക്ക് സാധിച്ചിരുന്നു. പിന്നീട് 2008 ൽ അദ്ദേഹം ബാഴ്സ വിട്ടുകൊണ്ട് മിലാനിലേക്ക് പോവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *