പിഎസ്ജി നെയ്മറെ ഒഴിവാക്കുന്നു? റൂമർ!

പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ കഴിഞ്ഞ സീസണിലായിരുന്നു ക്ലബുമായുള്ള കരാർ പുതുക്കിയത്. എന്നാൽ ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. വലിയ രൂപത്തിലുള്ള വിമർശനങ്ങൾ നെയ്മർ ഏൽക്കേണ്ടി വന്നിരുന്നു. സ്വന്തം ആരാധകർ തന്നെ നെയ്മറെ കൂവി വിളിച്ചിരുന്നു.

പിഎസ്ജി വിട്ടു കൊണ്ട് നെയ്മർ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുമെന്നുള്ള അഭ്യൂഹങ്ങൾ മുമ്പും സജീവമായിരുന്നു. ഇപ്പോഴിതാ ആ റൂമറുകൾ വീണ്ടും തിരികെയെത്തിയിട്ടുണ്ട്.ഫൂട്ട്മെർക്കാറ്റോയുടെ പ്രമുഖ മാധ്യമപ്രവർത്തകനായ സാന്റി ഔനയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതായത് നെയ്മറെ ഒഴിവാക്കാൻ പിഎസ്ജി ശ്രമിക്കുന്നുണ്ട് എന്നാണ് ഇദ്ദേഹം കണ്ടെത്തിയിരിക്കുന്നത്.

2025 വരെയാണ് നെയ്മർക്ക് പിഎസ്ജിയുമായി കരാർ അവശേഷിക്കുന്നത്.എന്നാൽ താരത്തെ ഒഴിവാക്കാനാണ് പിഎസ്ജി ആലോചിക്കുന്നത് എന്നാണ് ഇദ്ദേഹം കണ്ടെത്തിയിരിക്കുന്നത്. താരത്തിന്റെ മുൻ ക്ലബ്ബായ ബാഴ്സയെ സമീപിച്ചെങ്കിലും ബാഴ്സ നിരസിക്കുകയായിരുന്നു.നെയ്മറുടെ 30 മില്യൺ യുറോ സാലറിയാണ് ഇതിന് തടസ്സമായി നിലകൊള്ളുന്നത്.

അതേസമയം നെയ്മർ ജൂനിയർ ചെൽസിയിലേക്ക് എത്തുമെന്നുള്ള അഭ്യൂഹങ്ങളും സജീവമായിരുന്നു.എന്നാൽ നിലവിൽ വലിയ രൂപത്തിലുള്ള സാധ്യതകൾ ഒന്നും തന്നെ ഇതിൽ കാണുന്നില്ല.

ഈ ലീഗ് വണ്ണിൽ നെയ്മർ ജൂനിയർ 22 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ബാക്കിയുള്ള മത്സരങ്ങൾ അദ്ദേഹത്തിന് പരിക്ക് മൂലം നഷ്ടമാവുകയായിരുന്നു.13 ഗോളുകളും 6 അസിസ്റ്റുകളുമാണ് അദ്ദേഹം ഈ ലീഗ് വണ്ണിൽ കരസ്ഥമാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *