പിഎസ്ജി താരത്തിൽ താല്പര്യം പ്രകടിപ്പിച്ച് 6 പ്രീമിയർ ലീഗ് ക്ലബുകൾ രംഗത്ത്!

ഈ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു വൈനാൾഡം ലിവർപൂൾ വിട്ടു കൊണ്ട് പിഎസ്ജിയിൽ എത്തിയത്. എന്നാൽ താരത്തിന് പിഎസ്ജിയിൽ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. താരം പ്രതീക്ഷിച്ചത് പോലെയുള്ള അവസരങ്ങൾ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോ നൽകിയിരുന്നില്ല.

ഇതോടെ താരത്തിന് ക്ലബ്ബിൽ അതൃപ്‌തി പുകയുകയായിരുന്നു. താരം പിഎസ്ജി വിടാൻ ആലോചിക്കുന്നുണ്ടെന്നും താരത്തിന് വേണ്ടി ആഴ്സണൽ രംഗത്ത് വന്നിട്ടുണ്ട് എന്നുള്ള കാര്യവും മുമ്പ് തന്നെ പുറത്ത് വന്നിരുന്നു. എന്നാൽ കൂടുതൽ പ്രീമിയർ ലീഗ് ക്ലബുകൾ ഇപ്പോൾ വൈനാൾഡത്തിനായി രംഗപ്രവേശനം ചെയ്തിട്ടുണ്ട്.ന്യൂ കാസിൽ യുണൈറ്റഡ്, എവെർട്ടൻ, ടോട്ടൻഹാം,ലെസ്റ്റർ സിറ്റി, വെസ്റ്റ് ഹാം, ആസ്റ്റൺ വില്ല എന്നീ ക്ലബുകളാണ് വൈനാൾഡത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.

31-കാരനായ താരത്തിന് ലീഗ് വണ്ണിൽ വേണ്ട രൂപത്തിൽ അഡാപ്റ്റാവാൻ സാധിച്ചിട്ടില്ല. പ്രീമിയർ ലീഗിലേക്ക് മടങ്ങാൻ തന്നെയാണ് താരത്തിന് താല്പര്യം.അതേസമയം ലോൺ അടിസ്ഥാനത്തിൽ ക്ലബ് വിടാനുള്ള ശ്രമങ്ങളായിരിക്കും നടത്തുക.ഈ ജനുവരിയിൽ തന്നെ ക്ലബ് വിടാനാണ് ആലോചന. താരത്തിന്റെ പ്രതിനിധികൾ ഇതുമായി ബന്ധപ്പെട്ടു ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

എന്നാൽ അന്തിമ തീരുമാനം പിഎസ്ജിയുടേതാണ്. താരവുമായി പിഎസ്ജിക്ക് കരാർ അവശേഷിക്കുന്നുണ്ട്. ഒരുപക്ഷെ താരത്തിന് വേണ്ടി വരുന്ന ഓഫറുകൾക്ക് ചെവി നൽകാൻ തന്നെയായിരിക്കും പിഎസ്ജി ആലോചിക്കുക.

Leave a Reply

Your email address will not be published. Required fields are marked *