പിഎസ്ജിയുടെ അടുത്ത പരിശീലകൻ സിദാനാണോ? ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ!

ഈ സീസണിൽ പലപ്പോഴും മോശം പ്രകടനമായിരുന്നു പിഎസ്ജി പുറത്തെടുത്തിരുന്നത്.യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും ഫ്രഞ്ച് കപ്പിൽ നിന്നുമൊക്കെ നേരത്തെ തന്നെ പിഎസ്ജി പുറത്തായിരുന്നു. അതുകൊണ്ടുതന്നെ ഈ സീസണിന് ശേഷം തങ്ങളുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോയെ ഒഴിവാക്കാനുള്ള ഒരുക്കത്തിലാണ് പിഎസ്ജി.

പോച്ചെട്ടിനോയുടെ പകരക്കാരനായി കൊണ്ട് നിരവധി പരിശീലകരുടെ പേരുകൾ ഈ സ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്നു.അതിൽ മുൻപന്തിയിൽ നിൽക്കുന്നത് മുൻ റയൽ മാഡ്രിഡ് പരിശീലകനായ സിനദിൻ സിദാന്റെ നാമമാണ്.

ഏതായാലും ഇതുമായി ബന്ധപ്പെട്ട കൊണ്ടുള്ള ഏറ്റവും പുതിയ വിവരങ്ങൾ പ്രമുഖ ഫ്രഞ്ച് മാധ്യമ പ്രവർത്തകനായ ഫാബ്രിസ് ഹോക്കിൻസ് നൽകിയിട്ടുണ്ട്.അതായത് പിഎസ്ജി ഇപ്പോഴും ഏറ്റവും കൂടുതൽ പരിഗണിക്കുന്നത് സിനദിൻ സിദാനെ തന്നെയാണ്. അദ്ദേഹം ക്ലബ്ബിൽ എത്തുമെന്നുള്ള പ്രതീക്ഷയിൽ തന്നെയാണ് നിലവിൽ പിഎസ്ജിയുള്ളത്. മാത്രമല്ല സിദാൻ വരികയാണെങ്കിൽ അത് എംബപ്പേയുടെ കരാർ പുതുക്കാൻ സഹായകരമാകുമെന്നും പിഎസ്ജി വിശ്വസിക്കുന്നുണ്ട്.

കൂടാതെ ക്ലബ്ബിന്റെ സ്പോർട്ടിങ് ഡയറക്റ്ററായ ലിയനാർഡോയുടെ സ്ഥാനവും നഷ്ടമാവാൻ സാധ്യതയുണ്ട്.ആ സ്ഥാനത്തേക്കും പുതിയ ഒരു വ്യക്തിയെ പിഎസ്ജിക്ക് ആവശ്യമായിവരും.ആഴ്സണലിന്റെ ഇതിഹാസ പരിശീലകനായിരുന്ന ആഴ്സൻ വെങ്ങറെ പിഎസ്ജി പരിഗണിച്ചേക്കുമെന്നുള്ള റൂമറുകൾ ഈയിടെ സജീവമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *