പിഎസ്ജിയിൽ സന്തോഷവാനല്ല, ഈ സീസണിൽ ടീമിൽ എത്തിയ സൂപ്പർ താരം തുറന്ന് പറയുന്നു!
ഈ സീസണിൽ ഒരുപിടി മികച്ച താരങ്ങളെ സ്വന്തമാക്കാൻ പിഎസ്ജിക്ക് കഴിഞ്ഞിരുന്നു. അക്കൂട്ടത്തിൽ ഏറ്റവും ആദ്യം ടീമിൽ എത്തിയ താരമാണ് വൈനാൾഡം. ലിവർപൂളിൽ നിന്നുമാണ് ഈ മധ്യനിര താരത്തെ പിഎസ്ജി സ്വന്തമാക്കിയിരുന്നത്.എന്നാൽ താരസമ്പന്നമായ പിഎസ്ജിയിൽ ആവിശ്യമായ അവസരങ്ങൾ വൈനാൾഡത്തിന് ലഭിച്ചിരുന്നില്ല. ഇതിലുള്ള നീരസം ഇപ്പോൾ വൈനാൾഡം രേഖപ്പെടുത്തിയിട്ടുണ്ട്.പിഎസ്ജിയിൽ ഇപ്പോൾ താൻ പൂർണ്ണമായും സന്തോഷവാനാണ് എന്ന് പറയാൻ കഴിയില്ല എന്നാണ് താരം പറഞ്ഞത്. കഴിഞ്ഞ ദിവസത്തെ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Georginio Wijnaldum admits he is "not completely happy" at Paris Saint-Germain following his summer move from Liverpool.
— Sky Sports News (@SkySportsNews) October 11, 2021
” ഞാൻ പിഎസ്ജിയിൽ പൂർണ്ണമായും സന്തോഷവാനാണ് എന്നെനിക്ക് പറയാൻ കഴിയില്ല. ഞാൻ ആഗ്രഹിക്കുന്ന ഒരു സാഹചര്യമല്ല അവിടെയുള്ളത്. ഈ വർഷങ്ങളിൽ ഒരുപാട് തവണ ഞാൻ കളിച്ചിട്ടുണ്ട്. നല്ല രൂപത്തിൽ, ഫിറ്റായി കൊണ്ട് തന്നെയാണ് ഞാൻ ഈ മത്സരങ്ങളിൽ ഒക്കെ തന്നെയും കളിച്ചിട്ടുള്ളത്.ഒരു പുതിയ സ്റ്റെപ് എന്നോണമാണ് ഞാൻ പിഎസ്ജിയിൽ എത്തിയത്. പക്ഷേ അവിടെ മറ്റൊരു രൂപത്തിലാണ് കാര്യങ്ങൾ സംഭവിച്ചിട്ടുള്ളത്. അക്കാര്യം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്.പക്ഷേ ഇത് ഫുട്ബോളാണ്. ഇതിൽ നിന്നൊക്കെ ഞാൻ പാഠമുൾക്കൊള്ളേണ്ടതുണ്ട്.ഞാൻ ഒരു പോരാളിയാണ്.പോസിറ്റീവായി നിലകൊണ്ട് കാര്യങ്ങളെ മാറ്റേണ്ടതുണ്ട് ” വൈനാൾഡം പറഞ്ഞു.