പിഎസ്ജിയിൽ പൊട്ടിത്തെറി,താരങ്ങൾക്കിടയിൽ പ്രശ്‌നം.

ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി ഇപ്പോൾ ഒരു ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അവസാനമായി മൂന്ന് മത്സരങ്ങളും കളിച്ച അവർ പരാജയപ്പെട്ടിരുന്നു. മാത്രമല്ല മൊണാക്കോക്കെതിരെയുള്ള പരാജയത്തിന് ശേഷം നടന്ന പല പ്രവർത്തികളും വലിയ വിവാദമായിരുന്നു.

അതായത് ഡ്രസ്സിംഗ് റൂമിൽ വച്ച് നെയ്മർ ജൂനിയർ സ്പോർട്ടിംഗ് അഡ്വൈസറായ ലൂയിസ് കാമ്പോസുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു.മാത്രമല്ല സഹതാരങ്ങളുമായും പ്രശ്നം ഉണ്ടാക്കിയതായ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പുറമേ ആ മത്സരത്തിനുശേഷം ആരാധകരെ സമീപിച്ചിരുന്നത് പ്രിസണൽ കിമ്പമ്പേയായിരുന്നു.

അദ്ദേഹം മെഗാ ഫോണിലൂടെ ആരാധകരോട് മാപ്പ് പറയുകയും ബയേണിനെതിരെയുള്ള മത്സരത്തിന് ക്ഷണിക്കുകയും ചെയ്തിരുന്നു. യഥാർത്ഥത്തിൽ പിഎസ്ജിയുടെ ക്യാപ്റ്റനായ മാർക്കിഞ്ഞോസായിരുന്നു ആരാധകരെ സമീപിക്കേണ്ടിയിരുന്നത്. അതിന് അദ്ദേഹം വിസമ്മതിച്ചു എന്ന് കിമ്പമ്പേയെ അതിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു.എന്നാൽ ക്യാപ്റ്റനായ മാർക്കിഞ്ഞോസിനെ അനുസരിക്കാൻ ഈ താരം തയ്യാറായിരുന്നില്ല. തന്റെ ക്യാപ്റ്റൻസിക്ക് നേരെയുള്ള ഡയറക്ട് അറ്റാക്കായി കൊണ്ടാണ് ഈ അനുസരണക്കേടിനെ മാർക്കിഞ്ഞോസ് പരിഗണിക്കുന്നത്.

എന്നാൽ കിമ്പമ്പേക്ക് പിഎസ്ജിയോട് എതിർപ്പ് മറ്റൊരു കാര്യത്തിലാണ്. അതായത് പുതുതായി ടീമിലേക്ക് എത്തിച്ച താരങ്ങൾ ആരും തന്നെ തങ്ങളുടെ പ്രൈസ് ടാഗിനോട് നിലവാരം ഉയർത്തുന്നില്ല. മറിച്ച് മികച്ച പ്രകടനം നടത്തിക്കൊണ്ട് അക്കാദമിയിൽ നിന്നും ഉയർന്നു വരുന്ന താരങ്ങളെ പിഎസ്ജി വിൽക്കുകയും തഴയുകയും ചെയ്യുന്നു.ഈ വിഷയത്തിലാണ് കിമ്പമ്പേ എതിർപ്പ് പ്രകടിപ്പിച്ചിട്ടുള്ളത്. ചുരുക്കത്തിൽ ക്ലബ്ബിനകത്ത് ആഭ്യന്തര പ്രശ്നം നീറിപ്പുകയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *