പിഎസ്ജിയിൽ തുടരാൻ സാധ്യതയുണ്ടോ? എംബപ്പേ തുറന്ന് പറയുന്നു!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയം നേടാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് പിഎസ്ജി ലോറിയെന്റിനെ പരാജയപ്പെടുത്തിയത്. ഈ അഞ്ചു ഗോളുകളിലും സൂപ്പർ താരം കിലിയൻ എംബപ്പേയുടെ പങ്കാളിത്തമുണ്ടായിരുന്നു. രണ്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് എംബപ്പേ സ്വന്തമാക്കിയത്.
ഏതായാലും ഈ മത്സരത്തിന് ശേഷം എംബപ്പേ തന്റെ ഭാവിയെക്കുറിച്ച് സംസാരിച്ചിരുന്നു. ഭാവിയെപ്പറ്റിയുള്ള യാതൊരുവിധ തീരുമാനങ്ങളും എടുത്തിട്ടില്ല എന്നാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.കൂടാതെ പിഎസ്ജിയിൽ തുടരാനുള്ള സാധ്യതകൾ ഉണ്ടെന്നും എംബപ്പേ തുറന്നു പറഞ്ഞിട്ടുണ്ട്. മത്സര ശേഷം ആമസോൺ പ്രൈമിനോട് സംസാരിക്കുകയായിരുന്നു എംബപ്പേ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 4, 2022
” ഞാൻ എന്റെ തീരുമാനം എടുത്തിരുന്നുവെങ്കിൽ ഞാനത് പറയുമായിരുന്നു.എനിക്ക് ആരോടും ഉത്തരം പറയേണ്ട കാര്യമില്ല.ഞാൻ തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കും. ഞാനെപ്പോഴും നല്ല വശങ്ങളും ചീത്ത വശങ്ങളും പരിഗണിക്കുന്ന വ്യക്തിയാണ്. എനിക്കൊന്നും മറക്കേണ്ട കാര്യമില്ല.ഞാനാരേയും വധിച്ചിട്ടൊന്നുമില്ലല്ലോ? എനിക്ക് സാധ്യമാവുന്ന ഏറ്റവും മികച്ച തീരുമാനം എടുക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ അതിനെക്കുറിച്ച് ഇപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കുകയാണ്. കാരണം ഒരുപാട് കാര്യങ്ങളെ പരിഗണിക്കേണ്ടതുണ്ട്.എനിക്ക് ശരിയായ തീരുമാനം എടുക്കണം. തീർച്ചയായും ഞാൻ പിഎസ്ജിയിൽ തുടരാനുള്ള സാധ്യതകളുമുണ്ട് ” ഇതാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.
ഈ സീസണോട് കൂടിയാണ് എംബപ്പേയുടെ ക്ലബുമായുള്ള കരാർ അവസാനിക്കുക.താരം പിഎസ്ജിയിൽ തന്നെ തുടരുമോ അതല്ലെങ്കിൽ റയലിലേക്ക് ചേക്കേറുമോ എന്നുള്ളതാണ് എംബപ്പേയുടെ കാര്യത്തിലെ പ്രധാനപ്പെട്ട ചോദ്യം.