പിഎസ്ജിയിലെ സമയം കഴിഞ്ഞു,റയലിനെ തിരഞ്ഞെടുക്കാനുള്ള പക്വത കാണിക്കണം:എംബപ്പേയോട് മുൻ ഫ്രഞ്ച് താരം!

വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് സൂപ്പർ താരം കിലിയൻ എംബപ്പേ ഫ്രീ ഏജന്റാവുക.അദ്ദേഹം തന്റെ ഭാവിയെക്കുറിച്ച് യാതൊരുവിധ തീരുമാനങ്ങളും എടുത്തിട്ടില്ല.റയൽ മാഡ്രിഡ് അദ്ദേഹവുമായി എഗ്രിമെന്റിൽ എത്തി എന്നത് ഫൂട്ട് മെർക്കാറ്റോ റിപ്പോർട്ട്‌ ചെയ്തിരുന്നു. എന്നാൽ താരത്തിന്റെ ക്യാമ്പ് തന്നെ അത് നിഷേധിച്ചിരുന്നു. ചുരുക്കത്തിൽ എംബപ്പേ ഇതുവരെ തീരുമാനമെടുത്തിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.

ഇതേക്കുറിച്ച് ഫ്രഞ്ച് താരമായിരുന്ന ക്രിസ്റ്റോഫ് ഡുഗാരി തന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.എംബപ്പേയുടെ പിഎസ്ജിയിലെ സമയം അവസാനിച്ചുവെന്നും അവൻ ക്ലബ്ബിനെ വേണ്ടത്ര സേവിച്ചു എന്നുമാണ് ഡുഗാരി പറഞ്ഞിട്ടുള്ളത്. ഇനിയെങ്കിലും റയൽ മാഡ്രിഡിനെ തിരഞ്ഞെടുത്ത് അനൗൺസ്‌ ചെയ്യാനുള്ള പക്വത എംബപ്പേ കാണിക്കണമെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.ഡുഗാരിയുടെ വാക്കുകൾ ഇങ്ങനെയാണ്.

“എംബപ്പേയുടെ പിഎസ്ജിയിലെ സമയം അവസാനിച്ചിരിക്കുന്നു.അദ്ദേഹം വേണ്ടത്ര കാലം നമ്മെ സേവിച്ചിരിക്കുന്നു.നമുക്ക് അദ്ദേഹത്തെ ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യാം, പക്ഷേ കളിക്കളത്തിൽ ഒരിക്കലും അദ്ദേഹം നമ്മളെ ചതിച്ചിട്ടില്ല.അദ്ദേഹത്തിന് കഴിയുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. മികച്ച താരമായതിനാൽ നമ്മൾ എപ്പോഴും കൂടുതലായിട്ട് അദ്ദേഹത്തിൽ നിന്നും പ്രതീക്ഷിക്കുന്നു.പിഎസ്ജിയിൽ എത്തിയ സമയത്ത് ഒരു ലക്ഷ്യം അദ്ദേഹം സെറ്റ് ചെയ്തിരുന്നു.അത് നിറവേറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെങ്കിലും ക്ലബ്ബിന് വേണ്ടി ഒരുപാട് കാര്യങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. ഒരുപാട് സന്തോഷം ക്ലബ്ബിനകത്ത് കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചു. എല്ലാ കാലവും അദ്ദേഹം പിഎസ്‌ജിയിൽ തുടരില്ല.അത് അദ്ദേഹത്തിന് തന്നെ അറിയാം. സാധ്യമാകുന്ന എത്രയും പെട്ടെന്ന് റയൽ മാഡ്രിഡിലേക്കുള്ള പോക്ക് അദ്ദേഹം അനൗൺസ്മെന്റ് ചെയ്യണം. അങ്ങനെയാണ് അദ്ദേഹം പക്വത കാണിക്കേണ്ടത് “ഇതാണ് ഡുഗാരി പറഞ്ഞിട്ടുള്ളത്.

ഈ സീസണൽ മികച്ച പ്രകടനം പുറത്തെടുക്കാൻ എംബപ്പേക്ക് സാധിക്കുന്നുണ്ട്. ഫ്രഞ്ച് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എംബപ്പേയാണ്. 16 മത്സരങ്ങളിൽ നിന്ന് 18 ഗോളുകളും രണ്ട് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *